നന്ദിയുണ്ടേ .... സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ക്ഷാമബത്ത കുടിശ്ശിക 10 ശതമാനം അനുവദിച്ച് ഉത്തരവിറങ്ങി

നന്ദിയുണ്ടേ .... സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ക്ഷാമബത്ത കുടിശ്ശിക 10 ശതമാനം അനുവദിച്ച് ഉത്തരവിറങ്ങി
Feb 20, 2026 01:40 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) ശമ്പളം കിട്ടാൻ വൈകുമെന്ന പേടിയിൽ ഇരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത.  സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) കുടിശ്ശിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.

10 ശതമാനം കുടിശ്ശികയാണ് അനുവദിച്ചത്. ഇത് മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം കിട്ടും. കുടിശ്ശിക ഈ സാമ്പത്തിക വര്‍ഷം തീര്‍ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് മുന്‍കാല പ്രാബല്യമില്ല.

പുതിയ ഉത്തരവ് പ്രകാരം സർക്കാർ ജീവനക്കാരുടെ ഡിഎ നിരക്ക് നിലവിലുള്ള 25 ശതമാനത്തിൽ നിന്നും 35 ശതമാനമായി വർദ്ധിക്കും. കഴിഞ്ഞ ആഴ്ച അനുവദിച്ച മൂന്ന് ശതമാനത്തിന് പിന്നാലെയാണ് ഇപ്പോൾ 10 ശതമാനം കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ ബജറ്റിൽ വാഗ്ദാനം ചെയ്ത 13 ശതമാനം ഡിഎയും സർക്കാർ അനുവദിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Order issued granting 10 percent relief on famine relief arrears

Next TV

Related Stories
കോഴിക്കോട് കുണ്ടുതോട്  സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

Feb 20, 2026 03:24 PM

കോഴിക്കോട് കുണ്ടുതോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കിയ...

Read More >>
ആന്‍റണി രാജു മത്സരിക്കേണ്ട അസാധാരണ സാഹചര്യം നിലവിലില്ല; ശിക്ഷ റദ്ദാക്കാനുള്ള ആവശ്യം തള്ളിയ കോടതി ഉത്തരവ് പുറത്ത്

Feb 20, 2026 03:23 PM

ആന്‍റണി രാജു മത്സരിക്കേണ്ട അസാധാരണ സാഹചര്യം നിലവിലില്ല; ശിക്ഷ റദ്ദാക്കാനുള്ള ആവശ്യം തള്ളിയ കോടതി ഉത്തരവ് പുറത്ത്

ആന്‍റണി രാജു മത്സരിക്കേണ്ട അസാധാരണ സാഹചര്യം നിലവിലില്ല, കോടതി ഉത്തരവ്...

Read More >>
കാസർഗോഡ്  ഡോക്ടറുടെ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറി; ആശുപത്രി ജീവനക്കാർക്കെതിരെ കേസെടുത്ത് പൊലീസ്

Feb 20, 2026 03:09 PM

കാസർഗോഡ് ഡോക്ടറുടെ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറി; ആശുപത്രി ജീവനക്കാർക്കെതിരെ കേസെടുത്ത് പൊലീസ്

ഡോക്ടറുടെ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറി, ആശുപത്രി ജീവനക്കാർക്കെതിരെ കേസെടുത്ത്...

Read More >>
Top Stories