Feb 20, 2026 01:20 PM

കൊച്ചി: (https://truevisionnews.com/)  ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവിന് ഇരയായ ഉഷാ ജോസഫിന്‍റെ ശസ്ത്രക്രിയ നാളെ നടക്കും. മകന്‍ ഷിബിനെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉഷയുടെ മകൻ ഷിബിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അറിയിച്ചു.

കൊച്ചി അമൃത ആശുപത്രിയിലാണ് ഉഷ നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഉഷയുടെ ശസ്ത്രക്രിയ നാളെ നടക്കുമെന്ന് അമൃത ആശുപത്രി അധികൃതരാണ് അറിയിച്ചിരിക്കുന്നത്. സിടി സ്കാൻ പരിശോധന പൂർത്തിയായി.

അതിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം ഇന്ന് അമൃത ആശുപത്രിയിലെ വിവിധ ഡിപ്പാർട്ട്മെന്റിലെ ഡോക്ടർമാർ ചേർന്ന് മെഡിക്കൽ ബോർഡ് യോ​ഗം ചേരും. റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം നാളെയായിരിക്കും ശസ്ത്രക്രിയ നടത്തുന്നത്. ഇതിനിടെ ആരോഗ്യമന്ത്രി ഉഷയുടെ മകനെ ഫോണിൽ വിളിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം സ്വകാര്യ ആശുപത്രികളിലും ഇതിനേക്കാൾ വലിയ പിഴവ് സംഭവിക്കുന്നുണ്ട് . വണ്ടാനം മെഡിക്കൽ കോളേജിൽ അ‍ഞ്ചുവര്‍ഷം ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്ത പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫിന്‍റെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി.വസീഫ്.

സർക്കാർ ആശുപത്രികളിലെ വീഴ്ച പർവതീകരിക്കുന്നു. സ്വകാര്യ ആശുപത്രികളിലും ഇതിനേക്കാൾ വലിയ പിഴവ് സംഭവിക്കുന്നുണ്ട്. സർക്കാർ ആശുപത്രികളുടെ നേട്ടങ്ങൾ കാണാതെ പോകരുത്. ഒന്നോ രണ്ടോ വീഴ്ചകൾ ഉണ്ടായേക്കാം. ഇപ്പോൾ വലിയ വാർത്തയാകുന്നതിന് പിന്നിൽ തിരഞ്ഞെടുപ്പ് കാലമായതിനാലെന്നും വി വസീഫ് കുറ്റപ്പെടുത്തി.

കേരള സ്റ്റോറി വിവാദം, രണ്ടാം ഭാഗത്തെയും കേരളം തള്ളിക്കളയും. വീണ്ടും അജണ്ടയുമായി ഇറങ്ങിയിരിക്കുകയാണ് സംഘപരിവാർ. ശക്തമായ സമരപരിപാടികൾ ഡിവൈഎഫ്ഐ നടത്തും. എം എസ് എഫിന്റെ നിലപാട് അത്ഭുതപ്പെടുത്തുന്നതെന്നും വി വസീഫ് വ്യക്തമാക്കി.



Alappuzha surgery flop: Usha Joseph's surgery will be done tomorrow; Government will bear the medical expenses - K K Shailaja

Next TV

Top Stories