ബൈക്ക് യാത്രക്കാരനെ ക്രൂരമായി മർദിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

ബൈക്ക് യാത്രക്കാരനെ ക്രൂരമായി മർദിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ
Feb 20, 2026 09:45 AM | By Krishnapriya S R

തിരുവനന്തപുരം: [truevisionnews.com]  ചെമ്പൂർ സ്വദേശിയെ ബൈക്ക് തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. കോലിയക്കോട് സ്വദേശി അജിത്ത്, വെള്ളാണിക്കൽ സ്വദേശി വിനോദ് എന്നിവരാണ് പിടിയിലായത്.

തിങ്കളാഴ്ച വൈകിട്ട് പരുത്തൂർ പാലത്തിന് സമീപം വെച്ചായിരുന്നു സംഭവം. വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്ന കുറുമാൻകാട് സ്വദേശി രാജുവിനെ പ്രതികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ നട്ടെല്ലിനും മൂക്കിനും ഗുരുതരമായി പരിക്കേറ്റ രാജു നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആറ്റിങ്ങൽ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. അക്രമത്തിന് പിന്നിൽ മുൻവൈരാഗ്യമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

Man arrested for brutally attacking biker

Next TV

Related Stories
സെൻട്രൽ പോയിലൂരിൽ വീട് നിർമ്മാണത്തിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു; ലോറി ഡ്രൈവർക്ക് പരിക്ക്

Feb 20, 2026 02:06 PM

സെൻട്രൽ പോയിലൂരിൽ വീട് നിർമ്മാണത്തിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു; ലോറി ഡ്രൈവർക്ക് പരിക്ക്

സെൻട്രൽ പോയിലൂരിൽ വീട് നിർമ്മാണത്തിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു; ലോറി ഡ്രൈവർക്ക്...

Read More >>
വേനൽ ചൂടിന് ആശ്വാസമായി മഴയെത്തുന്നു....!  ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, നാളെ അഞ്ച് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

Feb 20, 2026 01:49 PM

വേനൽ ചൂടിന് ആശ്വാസമായി മഴയെത്തുന്നു....! ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, നാളെ അഞ്ച് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

വേനൽ ചൂടിന് ആശ്വാസമായി കേരളത്തിന് വേനൽ മഴ എത്തുന്നു, നാളെ 5 ജില്ലകൾക്ക് യെല്ലോ...

Read More >>
പാലാ മുരിക്കുംപുഴയിൽ കെട്ടിട നിർമ്മാണ തൊഴിലാളി ചവിട്ടേറ്റ് മരിച്ചു; സഹപ്രവർത്തകൻ കസ്റ്റഡിയിൽ

Feb 20, 2026 01:45 PM

പാലാ മുരിക്കുംപുഴയിൽ കെട്ടിട നിർമ്മാണ തൊഴിലാളി ചവിട്ടേറ്റ് മരിച്ചു; സഹപ്രവർത്തകൻ കസ്റ്റഡിയിൽ

പാലാ മുരിക്കുംപുഴയിൽ കെട്ടിട നിർമ്മാണ തൊഴിലാളി ചവിട്ടേറ്റ് മരിച്ചു; സഹപ്രവർത്തകൻ...

Read More >>
നന്ദിയുണ്ടേ .... സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ക്ഷാമബത്ത കുടിശ്ശിക 10 ശതമാനം അനുവദിച്ച് ഉത്തരവിറങ്ങി

Feb 20, 2026 01:40 PM

നന്ദിയുണ്ടേ .... സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ക്ഷാമബത്ത കുടിശ്ശിക 10 ശതമാനം അനുവദിച്ച് ഉത്തരവിറങ്ങി

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ക്ഷാമബത്ത കുടിശ്ശിക 10 ശതമാനം അനുവദിച്ച്...

Read More >>
ആലപ്പുഴ ശസ്ത്രക്രിയ വീഴ്ച: ഉഷാ ജോസഫിന്‍റെ ശസ്ത്രക്രിയ നാളെ നടക്കും; ചികിത്സാ ചെലവ് സർക്കാർ വഹിക്കും -  കെ കെ ശൈലജ

Feb 20, 2026 01:20 PM

ആലപ്പുഴ ശസ്ത്രക്രിയ വീഴ്ച: ഉഷാ ജോസഫിന്‍റെ ശസ്ത്രക്രിയ നാളെ നടക്കും; ചികിത്സാ ചെലവ് സർക്കാർ വഹിക്കും - കെ കെ ശൈലജ

ആലപ്പുഴ ശസ്ത്രക്രിയ വീഴ്ച: ഉഷാ ജോസഫിന്‍റെ ശസ്ത്രക്രിയ നാളെ നടക്കും; ചികിത്സാ ചെലവ് സർക്കാർ വഹിക്കും - കെ കെ...

Read More >>
Top Stories

News Roundup