കോഴിക്കോട് പേരാമ്പ്രയിൽ സിപിഐ എം പ്രവർത്തകന് വെട്ടേറ്റ സംഭവം; മൂന്ന് ആർഎസ്എസ് പ്രവർത്തകർക്ക് എതിരെ വധശ്രമത്തിന് കേസ്

കോഴിക്കോട് പേരാമ്പ്രയിൽ സിപിഐ എം പ്രവർത്തകന് വെട്ടേറ്റ സംഭവം; മൂന്ന് ആർഎസ്എസ് പ്രവർത്തകർക്ക് എതിരെ വധശ്രമത്തിന് കേസ്
Feb 18, 2026 10:58 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.comപേരാമ്പ്ര മുതുവണ്ണാച്ചയിൽ സിപിഐഎം പ്രവർത്തകനായ ദിനേശന് (49) നേരെ നടന്ന ക്രൂരമായ ആക്രമണത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസം രാത്രി കുറ്റ്യാടിയിലെ കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദിനേശന് നേരെ ആക്രമണമുണ്ടായത്.

മുതുവണ്ണാച്ച പ്രദേശത്ത് വെച്ച് മൂന്നംഗ സംഘം ഇദ്ദേഹത്തെ തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. ആക്രമണത്തിൽ ദിനേശന്റെ തലയ്ക്കും കൈകൾക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു. കൃത്യമായ ഗൂഢാലോചനയ്ക്ക് ശേഷമാണ് ദിനേശനെ ലക്ഷ്യം വെച്ചതെന്നും, കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സിപിഐഎം പേരാമ്പ്ര ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Attempt to murder case filed against three RSS workers in attack on CPM worker in Perambra

Next TV

Related Stories
ആരോപണങ്ങൾ കടുത്തു, ഒടുവിൽ നടപടി!  നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശുവിന്റെ മരണം:  ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി

Feb 18, 2026 01:41 PM

ആരോപണങ്ങൾ കടുത്തു, ഒടുവിൽ നടപടി! നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശുവിന്റെ മരണം: ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവം: ഡോ. ബിന്ദു സുന്ദറിനെ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം...

Read More >>
'ഷാഫി നല്ലൊരു കുട്ടിയാണ്, കുറ്റ്യാടിയിൽ അന്ന് ചെറിയൊരു അവധാനതക്കുറവ് ഉണ്ടായി'; ആദ്യമായി പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

Feb 18, 2026 01:27 PM

'ഷാഫി നല്ലൊരു കുട്ടിയാണ്, കുറ്റ്യാടിയിൽ അന്ന് ചെറിയൊരു അവധാനതക്കുറവ് ഉണ്ടായി'; ആദ്യമായി പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

പുതുയുഗ യാത്രാ, കുറ്റ്യാടിയിൽ അന്ന് ചെറിയൊരു അവധാനതക്കുറവ് ഉണ്ടായി, ആദ്യമായി പ്രതികരിച്ച് മുല്ലപ്പള്ളി...

Read More >>
കോഴിക്കോട് വടകരയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ കടയിലേക്ക് ഇടിച്ചുകയറി; യുവതിയ്ക്ക് പരിക്ക്

Feb 18, 2026 12:54 PM

കോഴിക്കോട് വടകരയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ കടയിലേക്ക് ഇടിച്ചുകയറി; യുവതിയ്ക്ക് പരിക്ക്

കോഴിക്കോട് വടകരയിൽ ഇന്നോവ കാർ കടയിലേക്ക് ഇടിച്ചുകയറി; യുവതിയ്ക്ക് പരിക്ക്...

Read More >>
50 പവനും 62,000 രൂപയുമായി പോയ മോഹനൻ എവിടെ? കേസില്‍ നിര്‍ണായക വഴിത്തിരിവ്; കരകുളം ആറ്റില്‍ ക്രൈം ബ്രാഞ്ച് പരിശോധന

Feb 18, 2026 12:48 PM

50 പവനും 62,000 രൂപയുമായി പോയ മോഹനൻ എവിടെ? കേസില്‍ നിര്‍ണായക വഴിത്തിരിവ്; കരകുളം ആറ്റില്‍ ക്രൈം ബ്രാഞ്ച് പരിശോധന

50 പവനും 62,000 രൂപയുമായി പോയ മോഹനൻ എവിടെ? കേസില്‍ നിര്‍ണായക വഴിത്തിരിവ്, കരകുളം ആറ്റില്‍ ക്രൈം ബ്രാഞ്ച്...

Read More >>
Top Stories

News Roundup