കോട്ടയം: ( www.truevisionnews.com ) സ്ഥാനാർഥികയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ സൂചനക്കിടെ കോൺഗ്രസിന്‍റെ വേദിയിൽ നടൻ പ്രേംകുമാർ മുഖ്യാതിഥിയാകുന്നു. കെ.പി.സി.സി സംസ്കാര സാഹിതിയുടെ പരിപാടിയിലാണ് പ്രേകുമാർ പങ്കെടുക്കുക. നാളെ വൈകിട്ട് കോട്ടയത്ത് നടക്കുന്ന കെ.പി.സി.സി സംസ്കാര സാഹിതി പരിപാടിയിൽ പ്രേംകുമാർ മുഖ്യാതിഥിയാണ്.
കെ.സി വേണുഗോപാലാണ് പരിപാടിയുടെ ഉദ്ഘാടകൻ. നാളെ വൈകിട്ട് അഞ്ച് മണിക്കാണ് നടക്കുന്നത്. തനിക്കൊരു യാത്ര പറയാൻ പോലും ഇട നൽകാതെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയെന്ന് പ്രേംകുമാർ കുറ്റപ്പെടുത്തിയിരുന്നു. സാഹിത്യകാരൻ സച്ചിദാനന്ദൻ സർക്കാരിനെതിരെ ഗുരുതരമായ പ്രസ്താവന നടത്തിയിട്ടും സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരുകയാണെന്നും എന്നാൽ ആശാസമരവുമായി ബന്ധപ്പെട്ട താൻ നടത്തിയ പ്രസ്താവന വലിയ കുറ്റമായാണ് സർക്കാർ കണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചലച്ചിത്ര അക്കാദമിയിൽ നിന്ന് അപ്രതീക്ഷിതമായി നീക്കിയതിൽ തനിക്ക് നീതികേടാണ് ഉണ്ടായത്. തുടർഭരണം പാടില്ലെന്ന് അഭിപ്രായം പറഞ്ഞ സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദനെ സ്ഥാനത്ത് നിന്ന് മാറ്റാതിരിക്കുകയും തന്നെ മാറ്റുകയും ചെയ്തത് ഇരട്ടനീതി എന്നാണ് പ്രേംകുമാർ വിശേഷിപ്പിച്ചത്.
അതേസമയം, പ്രേംകുമാറിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കമെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സി.പി.എം നേതാവ് കടകംപള്ളി സുരേന്ദ്രൻ ശ്രമിച്ചിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ എത്തിയിട്ടും പ്രേംകുമാറിനെ നേരിട്ട് കാണാൻ സാധിച്ചിരുന്നില്ല.
congress backs premkumar as chief guest at kpcc event
































