'പ്ലേറ്റ് തുടയ്ക്കാൻ കച്ചറ തുണി നൽകില്ല'; മിഥുന്റെ വാക്കുകൾക്കെതിരെ ഷെഫ് സജിത്ത് കുമാർ

'പ്ലേറ്റ് തുടയ്ക്കാൻ കച്ചറ തുണി നൽകില്ല'; മിഥുന്റെ വാക്കുകൾക്കെതിരെ ഷെഫ് സജിത്ത് കുമാർ
Feb 16, 2026 03:52 PM | By Anusree vc

(moviemax.in) സോഷ്യൽ മീഡിയയിൽ കോമഡി റീൽസുകളിലൂടെയും ഡാൻസ് വീഡിയോകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ മിഥുനും റിതുഷയും (മീത്ത്-മിറി) തങ്ങളുടെ ജീവിതത്തിലെ പഴയകാല അനുഭവങ്ങൾ പങ്കുവെക്കുന്നു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തന്റെ പഴയ ജോലിയെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചും മിഥുൻ മനസ്സ് തുറന്നു. ഹോട്ടൽ മാനേജ്മെന്റ് പഠിച്ചതിനു ശേഷം ജോലിക്കു ചെന്ന ഫൈവ് സ്റ്റാർ ഹോട്ടലിൽ പാത്രം തുടയ്ക്കാനാണ് ആദ്യം ഏൽപിച്ചതെന്നും രണ്ട് കച്ചറ തുണിയും തന്ന് പറഞ്ഞുവിടുകയുമായിരുന്നു എന്നാണ് മിഥുൻ പറഞ്ഞത്. പുറത്തു നിന്നു കാണുന്നതുപോലെയല്ല ഈ ജോലിയെന്നും മിഥുൻ പറഞ്ഞിരുന്നു.

ഈ വിഷയത്തിൽ മിഥുനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന ഷെഫ് സജിത്ത് കുമാർ. ''ഹോട്ടൽ ഇൻഡസ്ട്രിയെ പുച്ഛിക്കുന്നതു പോലെയായിരുന്നു അദ്ദേഹത്തിന്റെ സംസാരം. ഒരു ഹോട്ടലിലും പ്ലേറ്റ് തുടയ്ക്കാൻ അത്തരം കച്ചറ തുണികൾ കൊടുക്കില്ല. എന്റെ അറിവും അനുഭവ സമ്പത്തും വെച്ചിട്ടാണ് ഞാനീ പറയുന്നത്. ഗസ്റ്റ് കഴിക്കുന്ന പ്ലേറ്റ് നല്ല തുണി വെച്ചിട്ടായിരിക്കും തുടയ്ക്കുന്നത്.

തുടക്കത്തിൽ ഒരു സർവീസോ വെയ്റ്ററോ ആണെങ്കിൽ എന്തായാലും പ്ലേറ്റ് തുടച്ചു തന്നെയായിരിക്കും തുടങ്ങുന്നത്. ഷെഫ് ആകുന്നയാളും ആദ്യം ഉള്ളി മുറിച്ചും ബാക്കിയുള്ള കാര്യങ്ങൾ ചെയ്തിട്ടുമൊക്കെയാണ് ഷെഫ് ആകുന്നത്. ഏതു ജോലിക്കും അതിന്റേതായ കഷ്ടപ്പാടുകളുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ നിങ്ങൾ ഹോട്ടൽ ഇൻഡസ്ട്രിയെ പുച്ഛിച്ച് സംസാരിക്കുന്നതു പോലെയാണ് തോന്നിയത്. ഈ മേഖലയിലേക്ക് വരാൻ ആഗ്രഹിച്ചു നിൽക്കുന്ന ഒരുപാട് കുട്ടികളുണ്ട്. അവരെയൊക്കെ നിരുൽസാഹപ്പെടുത്തുന്നതാണ് ഈ വീഡിയോ. ഈ മേഖലയിൽ നിന്നാണ് ഞാനും അന്നം വാങ്ങുന്നത്. താങ്കൾക്ക് ഇഷ്ടമല്ലെങ്കിൽ അതിനെ പുച്ഛിച്ചു സംസാരിക്കരുത്'', സജിത്ത് കുമാർ വീഡിയോയിൽ പറഞ്ഞു.

Content Highlight: Chef Sajith Kumar opposes Mithun's words

Next TV

Related Stories
'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

Jun 26, 2026 12:09 PM

'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത...

Read More >>
Top Stories










News Roundup






GCC News