കുറ്റ്യാടി മരുതോങ്കര ഗവ. റെസിഡൻഷ്യൽ സ്‌കൂളിൽ ഭക്ഷ്യ വിഷബാധ; ഛർദിയും വയറുവേദനയും, 31 കുട്ടികൾ ചികിത്സ തേടി

കുറ്റ്യാടി മരുതോങ്കര ഗവ. റെസിഡൻഷ്യൽ സ്‌കൂളിൽ ഭക്ഷ്യ വിഷബാധ; ഛർദിയും വയറുവേദനയും, 31 കുട്ടികൾ ചികിത്സ തേടി
Feb 16, 2026 06:47 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കുറ്റ്യാടി മരുതോങ്കര അംബേദ്കർ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ഭക്ഷ്യ വിഷബാധ. ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ച 31 വിദ്യാർഥിനികൾക്കാണ് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്. 31 വിദ്യാർഥിനികളും മരുതോങ്കര കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.

ഞായറാഴ്ച പാകംചെയ്ത ചിക്കൻ കറിയിൽ നിന്നാണ് ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് സംശയം. രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെ ഏതാനും വിദ്യാർഥിനികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തിങ്കളാഴ്ച രാവിലെ കൂടുതൽ വിദ്യാർഥിനികൾക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു. ഇതോടെയാണ് വിദ്യാർഥിനികളെ ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിൽ സ്‌കൂളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി.

Food poisoning at Kuttiadi Maruthongara Govt Residential School 31 children seek treatment for vomiting and stomach pain

Next TV

Related Stories
വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ 350 കിലോഗ്രാം കഞ്ചാവ്; തലസ്ഥാനത്ത് വൻ ലഹരി വേട്ട

Feb 16, 2026 08:35 PM

വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ 350 കിലോഗ്രാം കഞ്ചാവ്; തലസ്ഥാനത്ത് വൻ ലഹരി വേട്ട

വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ 350 കിലോഗ്രാം കഞ്ചാവ്, തലസ്ഥാനത്ത് വൻ ലഹരി...

Read More >>
ആലിൻ്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; 'കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് പേര് നൽകും'

Feb 16, 2026 08:09 PM

ആലിൻ്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; 'കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് പേര് നൽകും'

കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് പേര് നൽകും, ആലിൻ്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ...

Read More >>
കോഴിക്കോട് വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ ടെറസില്‍ കയറിയ ഗൃഹനാഥന് ഷോക്കേറ്റ് ദാരുണാന്ത്യം

Feb 16, 2026 08:00 PM

കോഴിക്കോട് വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ ടെറസില്‍ കയറിയ ഗൃഹനാഥന് ഷോക്കേറ്റ് ദാരുണാന്ത്യം

കോഴിക്കോട് വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ ടെറസില്‍ കയറിയ ഗൃഹനാഥന് ഷോക്കേറ്റ് ദാരുണാന്ത്യം ...

Read More >>
സ്ഥാനാർത്ഥിയാകാൻ മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നവരെ പരിഗണിക്കില്ല - കെ.സി. വേണുഗോപാൽ

Feb 16, 2026 07:10 PM

സ്ഥാനാർത്ഥിയാകാൻ മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നവരെ പരിഗണിക്കില്ല - കെ.സി. വേണുഗോപാൽ

സ്ഥാനാർത്ഥിയാകാൻ മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നവരെ പരിഗണിക്കില്ല - കെ.സി....

Read More >>
പ്രേംകുമാറിനെ ചേ‍ര്‍ത്തുപിടിക്കാൻ ഉറച്ച് കോൺഗ്രസ്; കെപിസിസി പരിപാടിയിൽ മുഖ്യാതിഥിയാകുന്നു..?

Feb 16, 2026 05:29 PM

പ്രേംകുമാറിനെ ചേ‍ര്‍ത്തുപിടിക്കാൻ ഉറച്ച് കോൺഗ്രസ്; കെപിസിസി പരിപാടിയിൽ മുഖ്യാതിഥിയാകുന്നു..?

പ്രേംകുമാറിനെ ചേ‍ര്‍ത്തുപിടിക്കാൻ ഉറച്ച് കോൺഗ്രസ്, കെപിസിസി പരിപാടിയിൽ...

Read More >>
Top Stories

News Roundup