---
title: "'അനുമോളുമായി കോണ്ടാക്റ്റില്ല, കൂട്ട് ഇവരോടാണ്'; ബിഗ് ബോസ് സൗഹൃദങ്ങളെ കുറിച്ച് രേണു സുധി"
english_title: "Renu Sudhi on Bigg Boss friendships"
publisher: "moviemax.in"
canonical_url: "https://moviemax.in/news/342295/renu-sudhi-on-bigg-boss-friendships"
published_at: "2026-02-16T15:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992ea4ae8168_Renu_Sudhi_on_Bigg_Boss_friendships.jpg"
keywords: []
---

# 'അനുമോളുമായി കോണ്ടാക്റ്റില്ല, കൂട്ട് ഇവരോടാണ്'; ബിഗ് ബോസ് സൗഹൃദങ്ങളെ കുറിച്ച് രേണു സുധി

> **Lead Summary:** അന്തരിച്ച പ്രിയ കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സുധിയുടെ വിയോഗത്തിന് ശേഷം നിരന്തരം വിവാദങ്ങളും വിമർശനങ്ങളും രേണുവിനെ പിന്തുടരുന്നുണ്ടെങ്കിലും, അതെല്ലാം അതിജീവിച്ച് കരിയറിൽ സജീവമാവുകയാണ് താരം. വിദേശത്തും കേരളത്തിലുമെല്ലാമായി നിരവധി പ്രോഗ്രാമുകളിലേക്ക് രേണുവിന് ക്ഷണം എത്തുന്നുണ്ട്. ഇതിനിടെ ബിഗ്ബോസ് മലയാളം സീസൺ 7 ലും രേണു മത്സരിച്ചിരുന്നു.

## Article Content

അന്തരിച്ച പ്രിയ കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സുധിയുടെ വിയോഗത്തിന് ശേഷം നിരന്തരം വിവാദങ്ങളും വിമർശനങ്ങളും രേണുവിനെ പിന്തുടരുന്നുണ്ടെങ്കിലും, അതെല്ലാം അതിജീവിച്ച് കരിയറിൽ സജീവമാവുകയാണ് താരം. വിദേശത്തും കേരളത്തിലുമെല്ലാമായി നിരവധി പ്രോഗ്രാമുകളിലേക്ക് രേണുവിന് ക്ഷണം എത്തുന്നുണ്ട്. ഇതിനിടെ ബിഗ്ബോസ് മലയാളം സീസൺ 7 ലും രേണു മത്സരിച്ചിരുന്നു.

> നടി അനുമോൾ ആണ് ബിഗ്ബോസിൽ ഇത്തവണ വിജയിയായത്. ഇപ്പോളിതാ, അനുമോളുമായി ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് രേണു. "അനുമോളുമായിട്ട് ബിഗ്‌ബോസ് കണ്ടസ്റ്റന്റ്‌സില്‍ ആര്‍ക്കെങ്കിലും കോണ്‍ടാക്റ്റ് ഉണ്ടോ എന്ന് എനിക്കറിയില്ല. ഞാനുമായിട്ട് കോണ്‍ടാക്റ്റ് ഇല്ല. ഞാന്‍ കോണ്‍ടാക്ട് ഉള്ളത് നൂറ, ആദില, ശാരിക, ബിന്നി... അതുപോലെ കുറച്ചു പേരുമായിട്ടാണ്. നിവിനെ ഒരു പ്രാവശ്യം കോണ്‍ടാക്ട് ചെയ്തു. അനുമോളുമായിട്ട് കോണ്‍ടാക്ട് ഇല്ല", എന്നാണ് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി രേണു പറഞ്ഞത്.

അടുത്തിടെ ഏറെ വിവാദമായ സീനിനെത്തുടർന്ന് തനിക്കെതിരെയുള്ള വിമർശനങ്ങളോടും രേണു പ്രതികരിച്ചു. ''ആൽബത്തിന്റെ പ്രോമൊഷന് വേണ്ടി എടുത്ത് വെച്ച സീനാണ് അത്. ആ സീൻ ആൽബത്തിനകത്ത് ഉൾപ്പെടുത്താൻ പറ്റുന്നില്ല. അതുകൊണ്ടാണ് അവർ ആ സീൻ ആൽബത്തിനകത്ത് ഉൾപ്പെടുത്താതെ പ്രൊമോഷന് വേണ്ടി കൊടുത്തത്, രേണു സുധി പറഞ്ഞു. സുധി എന്ന പേര് ഉപയോഗിച്ച് പണം ഉണ്ടാക്കുന്നു എന്ന വിമർശനങ്ങൾക്കും രേണു സുധി മറുപടി നൽകി. സുധി എന്ന പേര് ഞാൻ ഇന്നും ഉപയോഗിക്കുന്നത് അത് എന്റെ ഭർത്താവായത് കൊണ്ടാണ്. സുധിയുടെ ഭാര്യയാണ് ഞാൻ. അതുകൊണ്ട് ആ പേര് പറയാതെ പറ്റില്ല. അത് ബ്രാൻഡ് ആക്കുകയോ ആക്കാതിരിക്കുകയോ എന്നത് മറ്റുള്ളവരുടെ കാഴ്ചപ്പാട് അനുസരിച്ചിരിക്കും'', രേണു കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/342295/renu-sudhi-on-bigg-boss-friendships)