ഒപ്പം താമസിച്ചുവന്ന സ്ത്രീയുടെ ആദ്യ വിവാഹബന്ധത്തിലെ 15 വയസ്സുകാരിയായ മകൾക്കെതിരെ ലൈംഗിക ഉപദ്രവം, പ്രതിക്ക് 16 വർഷം കഠിനതടവും പിഴയും

ഒപ്പം താമസിച്ചുവന്ന സ്ത്രീയുടെ ആദ്യ വിവാഹബന്ധത്തിലെ 15 വയസ്സുകാരിയായ മകൾക്കെതിരെ ലൈംഗിക ഉപദ്രവം, പ്രതിക്ക് 16 വർഷം കഠിനതടവും പിഴയും
Feb 16, 2026 04:34 PM | By VIPIN P V

കൊല്ലം: ( www.truevisionnews.com ) 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി. കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയായ അനി ആർ സി (42) യെ ആണ് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സമീർ എ ശിക്ഷിച്ചത്. 16 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കി ഇല്ലെങ്കിൽ അധികമായി 14 മാസം കൂടി കഠിനതടവ് അനുഭവിക്കണം.

പ്രതിക്കൊപ്പം താമസിച്ചുവന്ന സ്ത്രീയുടെ ആദ്യ വിവാഹബന്ധത്തിലെ 15 വയസ്സുകാരിയായ മകൾക്കെതിരെ ആയിരുന്നു പ്രതി ലൈംഗിക ഉപദ്രവം നടത്തിയത്. ഇത് സംബന്ധിച്ച് ശിശു സംരക്ഷണ ഓഫീസർക്ക് മുമ്പാകെ ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് കുണ്ടറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സന്തോഷ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

കേസിൽ കുണ്ടറ പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ ബിജുകുമാർ കുറ്റപത്രം സമർപ്പിച്ചു. പോക്സോ വകുപ്പിന്റെയും ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും വിവിധ വകുപ്പുകളിൽ ആണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ആർ ഹാജരായി. ASI മാരായ സിന്ധ്യ, മിനിമോൾ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചു

Rape case of 15 year old girl Accused gets 16 years in prison and fine

Next TV

Related Stories
പ്രേംകുമാറിനെ ചേ‍ര്‍ത്തുപിടിക്കാൻ ഉറച്ച് കോൺഗ്രസ്; കെപിസിസി പരിപാടിയിൽ മുഖ്യാതിഥിയാകുന്നു..?

Feb 16, 2026 05:29 PM

പ്രേംകുമാറിനെ ചേ‍ര്‍ത്തുപിടിക്കാൻ ഉറച്ച് കോൺഗ്രസ്; കെപിസിസി പരിപാടിയിൽ മുഖ്യാതിഥിയാകുന്നു..?

പ്രേംകുമാറിനെ ചേ‍ര്‍ത്തുപിടിക്കാൻ ഉറച്ച് കോൺഗ്രസ്, കെപിസിസി പരിപാടിയിൽ...

Read More >>
ശബരിമല യുവതീ പ്രവേശനം; 'സർക്കാർ വിശ്വാസികൾക്കൊപ്പമാണ്, വിശ്വാസം സംരക്ഷിക്കും' -പി രാജീവ്

Feb 16, 2026 02:49 PM

ശബരിമല യുവതീ പ്രവേശനം; 'സർക്കാർ വിശ്വാസികൾക്കൊപ്പമാണ്, വിശ്വാസം സംരക്ഷിക്കും' -പി രാജീവ്

ശബരിമല യുവതീ പ്രവേശനം, പ്രതികരണവുമായി നിയമമന്ത്രി പി...

Read More >>
കണ്ണൂരിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം

Feb 16, 2026 02:41 PM

കണ്ണൂരിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂരിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു, യാത്രക്കാരന്...

Read More >>
ശബരിമല സ്വർണമോഷണക്കേസ്:എസ് ജയശ്രീ ഇഡിയ്ക്ക് മുന്നിൽ ഹാജരായി

Feb 16, 2026 02:05 PM

ശബരിമല സ്വർണമോഷണക്കേസ്:എസ് ജയശ്രീ ഇഡിയ്ക്ക് മുന്നിൽ ഹാജരായി

ശബരിമല സ്വർണമോഷണക്കേസ്:എസ് ജയശ്രീ ഇഡിയ്ക്ക് മുന്നിൽ...

Read More >>
 ചൂട് കുറയും, മഴയെത്തുന്നു ...!  മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിൽ ന്യൂന മർദ്ദം; കേരളത്തിലും മഴയെത്തും

Feb 16, 2026 01:57 PM

ചൂട് കുറയും, മഴയെത്തുന്നു ...! മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിൽ ന്യൂന മർദ്ദം; കേരളത്തിലും മഴയെത്തും

ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിൽ ന്യൂന മർദ്ദം; കേരളത്തിലും...

Read More >>
Top Stories

News Roundup