നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവ് ആരോപണം; ഗർഭ ശുശ്രൂഷയുടെ ഭാഗമായി എടുത്ത കുത്തിവെപ്പിന് പിന്നാലെ യുവതിയുടെ കാലിൽ പഴുപ്പ്

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവ് ആരോപണം; ഗർഭ ശുശ്രൂഷയുടെ ഭാഗമായി എടുത്ത കുത്തിവെപ്പിന് പിന്നാലെ യുവതിയുടെ കാലിൽ പഴുപ്പ്
Feb 16, 2026 09:39 AM | By Anusree vc

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിനെതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം. ഗർഭകാല പരിചരണത്തിന്റെ ഭാഗമായി കുത്തിവെപ്പെടുത്ത യുവതിയുടെ കാലുകളിൽ ഗുരുതരമായ രീതിയിൽ പഴുപ്പ് ബാധിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. എന്നാൽ, ഇതേക്കുറിച്ച് ഒരു പരാതിയും ആശുപത്രിയെയോ തന്നെയോ അറിയിച്ചിട്ടില്ലെന്നാണ് രജനിയെ ചികിത്സിച്ച ഡോക്ടർ ഹ‍ൃദ്യ പറയുന്നത്.

ഈ മാസം അഞ്ചു മുതൽ 9 വരെയാണ് ചുള്ളിമാനൂർ സ്വദേശിനി രഞ്ജിനി നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. ഗർഭസമയത്ത് എടുക്കേണ്ട ആറ് കുത്തിവെപ്പ് ഡോക്ടറുടെ നിർദേശപ്രകാരം രജനിക്ക് നൽകി. കുത്തിവെപ്പ് എടുത്തശേഷം കാലുകളിൽ കടുത്ത വേദന അനുഭവപ്പെടുകയും പിന്നീട് പഴുപ്പ് ബാധിച്ചുവെന്നുമാണ് രഞ്ജിനിയുടെ ഭർത്താവ് പറയുന്നത്. വേദനയെക്കുറിച്ച് പലതവണ പരാതിപ്പെട്ടെങ്കിലും ഡോക്ടർ പരിശോധിച്ചു നോക്കാതെ ഡിസ്ചാർജ് എഴുതിയെന്നാണ് കുടുംബത്തിന്റെ ആരോപണം. വട്ടപ്പാറയിലെ സ്വകാര്യ ആശുപ്രതിയിലാണ് രഞ്ജിനിയെ തുടർ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.

എന്നാൽ, യുവതിക്ക് വേദനയോ മറ്റ് അസ്വസ്ഥതകളാ ഉള്ളതായി അറിയിച്ചിട്ടില്ല എന്നാണ് ചികിത്സ നൽകിയ ഡോക്ടർ പറയുന്നത്. തുടർ ചികിത്സയ്ക്കായി വീണ്ടും ആശുപത്രിയിലും എത്തിയിട്ടില്ല. ചിലരിൽ മരുന്നുകളുടെ റിയാക്ഷൻ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർ പറയുന്നു.

Woman develops abscess on leg after vaccination as part of pregnancy care

Next TV

Related Stories
ചോറ്റാനിക്കരയിലെ 16-കാരിയുടെ മരണം: ഇതുവരെയും കൊറിയൻ സുഹൃത്ത് ഉണ്ടെന്നതിന് തെളിവില്ലെന്ന് പൊലീസ്, ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താൻ ശ്രമം

Feb 16, 2026 11:50 AM

ചോറ്റാനിക്കരയിലെ 16-കാരിയുടെ മരണം: ഇതുവരെയും കൊറിയൻ സുഹൃത്ത് ഉണ്ടെന്നതിന് തെളിവില്ലെന്ന് പൊലീസ്, ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താൻ ശ്രമം

ചോറ്റാനിക്കരയിലെ 16കാരിയുടെ മരണം, ഇതുവരെയും കൊറിയൻ സുഹൃത്ത് ഉണ്ടെന്നതിന് തെളിവില്ലെന്ന്...

Read More >>
ശബരിമല യുവതീപ്രവേശനം: ഏപ്രിൽ ഏഴ് മുതൽ വാദം കേൾക്കുമെന്ന് സുപ്രീംകോടതി

Feb 16, 2026 11:42 AM

ശബരിമല യുവതീപ്രവേശനം: ഏപ്രിൽ ഏഴ് മുതൽ വാദം കേൾക്കുമെന്ന് സുപ്രീംകോടതി

ശബരിമല യുവതീപ്രവേശനം: വാദം ഏപ്രിൽ ഏഴിന്...

Read More >>
മകളെ ആക്രമിച്ചത് ചോദ്യംചെയ്തു; കോഴിക്കോട് മുക്കത്ത് ഭാര്യയുടെ വീടിന് തീയിട്ട് മരുമകൻ, പ്രതി റിമാന്റിൽ

Feb 16, 2026 11:14 AM

മകളെ ആക്രമിച്ചത് ചോദ്യംചെയ്തു; കോഴിക്കോട് മുക്കത്ത് ഭാര്യയുടെ വീടിന് തീയിട്ട് മരുമകൻ, പ്രതി റിമാന്റിൽ

മകളെ ആക്രമിച്ചത് ചോദ്യംചെയ്തു, കോഴിക്കോട് മുക്കത്ത് ഭാര്യയുടെ വീടിന് തീയിട്ട് മരുമകൻ, പ്രതി...

Read More >>
പ്രണയഗാഥയുടെ മണ്ണിൽ ഒ.കെ.ശൈലജ ടീച്ചറുടെ പുസ്തക പ്രകാശനം

Feb 16, 2026 11:06 AM

പ്രണയഗാഥയുടെ മണ്ണിൽ ഒ.കെ.ശൈലജ ടീച്ചറുടെ പുസ്തക പ്രകാശനം

പ്രണയഗാഥയുടെ മണ്ണിൽ ഒ.കെ.ശൈലജ ടീച്ചറുടെ പുസ്തക...

Read More >>
വെട്ടിലായി പൊലീസ്....! വിഴുങ്ങിയ തൊണ്ടിമുതൽ കാത്തിരിപ്പിനൊടുവിൽ പുറത്തുവന്നു, ശുചിമുറിയിലിട്ട് ഫ്ളഷ് ചെയ്ത് സമീന

Feb 16, 2026 10:58 AM

വെട്ടിലായി പൊലീസ്....! വിഴുങ്ങിയ തൊണ്ടിമുതൽ കാത്തിരിപ്പിനൊടുവിൽ പുറത്തുവന്നു, ശുചിമുറിയിലിട്ട് ഫ്ളഷ് ചെയ്ത് സമീന

വിഴുങ്ങിയ തൊണ്ടിമുതൽ കാത്തിരിപ്പിനൊടുവിൽ പുറത്തുവന്നു, ശുചിമുറിയിലിട്ട് ഫ്ളഷ് ചെയ്ത്...

Read More >>
Top Stories

News Roundup