വസ്തു തർക്കം, ഭാര്യാസഹോദരനെ അരിവാൾകൊണ്ട് വെട്ടി; പ്രതിക്ക് കഠിനതടവും കാൽലക്ഷം രൂപ പിഴയും

വസ്തു തർക്കം, ഭാര്യാസഹോദരനെ അരിവാൾകൊണ്ട് വെട്ടി; പ്രതിക്ക് കഠിനതടവും  കാൽലക്ഷം രൂപ പിഴയും
Feb 13, 2026 08:48 AM | By VIPIN P V

ആലപ്പുഴ: ( www.truevisionnews.com ) വസ്തുത്തർക്കത്തെ തുടർന്ന് ഭാര്യയുടെ സഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എഴുപുന്ന സൗത്ത് കൂവക്കാടുതറ വീട്ടിൽ സോമൻ (42) ആണ് ശിക്ഷിക്കപ്പെട്ടത്. കുത്തിയതോട് പോലീസ് രജിസ്റ്റർചെയ്ത കേസിൽ ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻ കോടതി (മൂന്ന്) ജഡ്ജി എച്ച്. ഷുഹൈബാണ് ശിക്ഷ വിധിച്ചത്.

സോമന്റെ ഭാര്യയുടെ സഹോദരൻ കൂവക്കാടുതറ വീട്ടിൽ ശശിയെ അരിവാൾകൊണ്ട് പിടലിക്കും കവിളിലും വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. 2020 ജൂൺ 27-നു രാത്രി ഒൻപതിനായിരുന്നു സംഭവം. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.ബി. ശാരി ഹാജരായി.

സോമൻ ഇതേയാളെ ഈ കേസിനുശേഷം വീണ്ടും ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിൽ ചേർത്തല അസിസ്റ്റൻസ് കോടതി ഏഴുവർഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു. നിലവിൽ രണ്ടാമത്തെ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്. പ്രതിയെ തിരുവനന്തപുരം സെൻട്രർ ജയിലിൽനിന്നാണ് വിധിപറയാൻ ഹാജരാക്കിയത്.

Man sentenced to four years rigorous imprisonment and Rs 25,000 fine for attempting to murder wife's brother

Next TV

Related Stories
കാർ തട്ടിയതിനെച്ചൊല്ലി തർക്കം; യുവാവിനെ ഇടിവളയും ഇഷ്ടികയും കൊണ്ട് മർദ്ദിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

Feb 13, 2026 11:36 AM

കാർ തട്ടിയതിനെച്ചൊല്ലി തർക്കം; യുവാവിനെ ഇടിവളയും ഇഷ്ടികയും കൊണ്ട് മർദ്ദിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

യുവാവിനെ ഇടിവളയും ഇഷ്ടികയും കൊണ്ട് മർദ്ദിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി...

Read More >>
'നിശബ്ദയാകാൻ ഒരുക്കമല്ല'; പി.ടി. കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമ കേസിൽ തുറന്നുപറച്ചിലുമായി ആശ ആച്ചി ജോസഫ്

Feb 13, 2026 11:26 AM

'നിശബ്ദയാകാൻ ഒരുക്കമല്ല'; പി.ടി. കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമ കേസിൽ തുറന്നുപറച്ചിലുമായി ആശ ആച്ചി ജോസഫ്

പി.ടി. കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമ കേസിൽ തുറന്നുപറച്ചിലുമായി ആശ ആച്ചി...

Read More >>
ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍; ജോസ് കെ. മാണി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്, പോസ്റ്റർ വെച്ച ആളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

Feb 13, 2026 10:51 AM

ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍; ജോസ് കെ. മാണി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്, പോസ്റ്റർ വെച്ച ആളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍, മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്, പോസ്റ്റർ വെച്ച ആളെ തിരിച്ചറിഞ്ഞെന്ന്...

Read More >>
Top Stories

News Roundup