മാന്നാർ: ( www.truevisionnews.com ) ചെന്നിത്തലയിൽ രോഗീപരിചരണത്തിനായി എത്തി വീട്ടിൽ മോഷണം നടത്തിയ ഹോം നഴ്സ് അറസ്റ്റിൽ. ചങ്ങനാശേരി പെരുന്ന എസി നഗർ നമ്പർ 4ൽ താമസിക്കുന്ന ഷീജയെയാണ് (34) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ലയിലുള്ള ഏജൻസി വഴിയാണ് പ്രതിയായ യുവതിയെ രോഗീപരിചരണത്തിനായി ജോലിക്ക് വിളിച്ചത്.
ജോലിക്കെത്തി രണ്ടാംദിവസം മോഷണം നടത്തി കടന്നുകളയുകയായിരുന്നു. പുതിയ വസ്‌ത്രങ്ങളും, പണവും ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഉൾപ്പടെ 30,000 രൂപയോളം വിലയുള്ള സാധനങ്ങൾ മോഷണം പോയെന്നാണ് വീട്ടുടമ പൊലീസിന് നല്‍കിയ പരാതി. മാന്നാർ എസ്എച്ച്ഒ ഡി രജീഷ് കുമാർ, എസ്ഐ വിഷ്ണു അജയ്, സീനിയർ സിപിഒമാരായ അജിത്കുമാർ, ഷിജു, വനിതാ സിപിഒ മേഘ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Home nurse arrested for theft on second day after arriving for patient care





























_(8).jpeg)


.jpeg)