എത്തിയത് ഹെൽമറ്റ് ധരിച്ച്, രാത്രി വീടിനു പുറത്തിറങ്ങിയ വീട്ടമ്മയെ തള്ളിയിട്ടു സ്വർണമാല കവർന്ന് മോഷ്ടാവ്

എത്തിയത് ഹെൽമറ്റ് ധരിച്ച്, രാത്രി വീടിനു പുറത്തിറങ്ങിയ വീട്ടമ്മയെ തള്ളിയിട്ടു സ്വർണമാല കവർന്ന് മോഷ്ടാവ്
Feb 12, 2026 10:30 AM | By VIPIN P V

മോനിപ്പള്ളി(കോട്ടയം): ( www.truevisionnews.com ) രാത്രി വീടിനു പുറത്തിറങ്ങിയ വീട്ടമ്മയെ തള്ളിയിട്ടു മൂന്നരപ്പവന്റെ സ്വർണമാല കവർന്നു. ഉഴവൂർ പഞ്ചായത്തിലെ പയസ്മൗണ്ട് ഭാഗത്തു തോറോപ്പള്ളിക്കടവിൽ ബീനാകുമാരിയുടെ (57) സ്വർണമാലയാണു ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് കവർന്നത്. ചൊവ്വാഴ്ച രാത്രി 9.45ഓടെയായിരുന്നു സംഭവം.

വീടിനു പിൻഭാഗത്തുള്ള മുറ്റത്തേക്കിറങ്ങിയ ബീനാകുമാരിയുടെ മാല യുവാവ് പൊട്ടിച്ചെടുക്കുകയായിരുന്നു. മാലയിൽ മുറുകെ പിടിച്ച ബീനയെ മോഷ്ടാവ് തള്ളിയിട്ടു. മാലയുടെ ഒരു ഭാഗം പൊട്ടിച്ചെടുത്ത യുവാവ് കടന്നുകളഞ്ഞു. വീഴ്ചയിയിലും മാല പൊട്ടിക്കുന്നതിനിടെ ബീനയ്ക്കു കഴുത്തിലും പരിക്കേറ്റു. കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Thief pushes housewife out of house at night and steals gold necklace

Next TV

Related Stories
'കടന്നുകൂടാൻ പാടില്ലാത്ത പല പുഴു കുത്തുകളും സിപിഐഎമ്മിൽ കടന്നുകൂടി, പാർട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിക്കുകയാണ്' - എ. സുരേഷ്

Feb 12, 2026 12:23 PM

'കടന്നുകൂടാൻ പാടില്ലാത്ത പല പുഴു കുത്തുകളും സിപിഐഎമ്മിൽ കടന്നുകൂടി, പാർട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിക്കുകയാണ്' - എ. സുരേഷ്

നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായി മത്സരിക്കുമോ എന്നതിൽ വ്യക്തത വരുത്താതെ എ...

Read More >>
ശബരിമല സ്വർണക്കൊള്ള; മുൻ തിരുവാഭരണ കമ്മീഷണർ കെ. എസ് ബൈജുവിന് ജാമ്യം

Feb 12, 2026 12:15 PM

ശബരിമല സ്വർണക്കൊള്ള; മുൻ തിരുവാഭരണ കമ്മീഷണർ കെ. എസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ തിരുവാഭരണ കമ്മീഷണർ കെ. എസ് ബൈജുവിന്...

Read More >>
കണ്ണൂരിൽ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പത്ത് വയസ്സുകാരിക്ക് നേരേ പീഡനശ്രമം, പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി

Feb 12, 2026 10:51 AM

കണ്ണൂരിൽ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പത്ത് വയസ്സുകാരിക്ക് നേരേ പീഡനശ്രമം, പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി

കണ്ണൂരിൽ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പത്ത് വയസ്സുകാരിക്ക് നേരേ പീഡനശ്രമം, പ്രതിക്ക് തടവും പിഴയും വിധിച്ച്...

Read More >>
Top Stories

News Roundup