Feb 12, 2026 10:53 AM

(https://moviemax.in/) മലയാളത്തിന്റെ പ്രിയനടനും പാൻ ഇന്ത്യൻ താരവുമായ ഫഹദ് ഫാസിലിന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ താരത്തിന്റെ ലളിതമായ പെരുമാറ്റവും സ്റ്റൈലിഷ് ലുക്കുമാണ് ആരാധകരുടെ മനം കവരുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും സജീവമായ ഫഹദിന്റെ ഓരോ ചലനങ്ങളും വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. കഴിഞ്ഞ ദിവസം താരം പങ്കെടുത്ത പരിപാടിയുടെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലും എക്സിലും (ട്വിറ്റർ) നിമിഷനേരം കൊണ്ട് ട്രെൻഡിംഗായി മാറി. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന താരം ഓഫ് സ്ക്രീനിലും മാസ്സ് ആണെന്നാണ് ആരാധകരുടെ കമന്റുകൾ.

കണ്ണ് മിഴിച്ച്, ഇമ ചിമ്മാതെ ഒരു വശത്തേക്ക് മാത്രം കുറേ നേരം നോക്കിയിരിക്കുന്ന ഫഹദ് ഫാസിലിനെയാണ് വീഡിയോയിൽ കാണാനാവുക. എന്തോ അ​ഗാധമായി ചിന്തിക്കുകയാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നും. പിന്നാലെ പരിഹാസ കമന്റുകളുമായി നിരവധി പേർ രം​ഗത്തെത്തി.

ട്രോളുകളിലും ജിഫ് വീഡിയോകളിലും ഫഹദിന്റെ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടു. പിന്നാലെ കാര്യമറിയാതെ ഒരാളെ പരിഹസിക്കരുതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് ഫഹദിനെ പിന്തുണച്ച് കൊണ്ട് രം​ഗത്ത് എത്തിയത്.

എഡിഎച്ച്ഡി ഉള്ള ആളാണ് ഫഹദ് എന്നും ഇത്തരക്കാർ പെട്ടെന്ന് ചിന്തകളിലേക്ക് ആഴ്ന്നിറങ്ങുന്നത് സ്വാഭാവികമാണെന്നും ആരാധകർ പറയുന്നു. ആർക്കും ഈ അവസ്ഥ മനസിലാകില്ലെന്നും അത് വന്നാലെ അറിയാനാവൂ എന്നും ഇവർ പറയുന്നുണ്ട്.

നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തകരാറാണ് എഡിഎച്ച്‍ഡി എന്ന രോ​ഗം. ഇത് കുട്ടികളെയാണ് സാധാരണയായി ബാധിക്കാറുള്ളത്. അപൂര്‍വമായി മുതിര്‍ന്നവരെയും ബാധിക്കാറുണ്ട് ഇത്.

Content Highlight: FahadhFaasil's new video is going viral on social media.

Next TV

Top Stories










News Roundup






GCC News