തിരുവനന്തപുരം: (https://truevisionnews.com/) സംസ്ഥാനത്ത് നടക്കുന്ന പൊതുപണിമുടക്കിനെത്തുടർന്ന് വ്യാഴാഴ്ച (12-02-2026) നടക്കേണ്ടിയിരുന്ന കാരുണ്യ പ്ലസ് (കെഎൻ-610) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാറ്റിവെച്ചു.
ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വെള്ളിയാഴ്ച(13-02-2026) ഉച്ചക്ക് 1.30ലേക്ക് മാറ്റി. പണിമുടക്ക് കാരണം ഗതാഗതം തടസ്സപ്പെട്ടതും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നതും മൂലം ടിക്കറ്റുകൾ വിറ്റഴിക്കാൻ സാധിച്ചില്ലെന്ന് ലോട്ടറി ഏജന്റുമാരും സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണസമിതിയും പരാതിപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ലോട്ടറി വകുപ്പ് പ്രത്യേക ഉത്തരവിലൂടെ നറുക്കെടുപ്പ് നീട്ടിവെക്കുകയായിരുന്നു. വെള്ളിയാഴ്ച നടക്കുന്ന നറുക്കെടുപ്പിന്റെ ഫലം ഔദ്യോഗിക വെബ്‌സൈറ്റിലും മാധ്യമങ്ങളിലും ലഭ്യമാകും. ടിക്കറ്റുകൾ കൈവശമുള്ളവർ പുതിയ നറുക്കെടുപ്പ് സമയം ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.
Karunya Plus (KN-610) lottery draw postponed

































