സ്പായിൽ ക്രോസ് മസാജിങ്ങിനിടെ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന; യുവാവ് ഇറങ്ങി ഓടി, രേഖകൾ ഹാജരാക്കാൻ നോട്ടീസ്

സ്പായിൽ ക്രോസ് മസാജിങ്ങിനിടെ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന; യുവാവ് ഇറങ്ങി ഓടി, രേഖകൾ ഹാജരാക്കാൻ നോട്ടീസ്
Feb 12, 2026 08:31 AM | By VIPIN P V

തിരുവല്ല: ( www.truevisionnews.com ) നഗരത്തിലെ ഒരു സ്പായിൽ ക്രോസ് മസാജ് നടക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. രാമൻചിറയിലെ സ്പായിലാണ് ഉദ്യോഗസ്ഥർ ക്രോസ് മസാജ് കണ്ടെത്തിയത്.

ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുമ്പോൾ മസാജ് മുറിയിൽ ഉണ്ടായിരുന്ന ഇടപാടുകാരനായ യുവാവ് ഇറങ്ങിയോടി. ജീവനക്കാരി മുറിയിലുണ്ടായിരുന്നു. സ്പാ അടച്ചുപൂട്ടാൻ ജീവനക്കാർ ഉടമയ്ക്ക് നോട്ടീസ് നൽകും. തിരുവല്ലയിലെ അഞ്ച് സ്പാകളിലാണ് ബുധനാഴ്ച മിന്നൽ പരിശോധന നടത്തിയത്.

ഗുണ്ടാപ്പിരിവ് നൽകാത്തതിന് സ്പാ ജീവനക്കാരിയെ പീഡിപ്പിച്ച സംഭവം നടന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. പീഡനക്കേസ് ഉണ്ടായ സ്പായിലും പരിശോധകസംഘം എത്തിയെങ്കിലും ഇവിടം അടച്ചിട്ടനിലയിലായിരുന്നു. അതിനാൽ സംഘത്തിന് പരിശോധിക്കാൻ കഴിഞ്ഞില്ല. സമീപത്തുള്ള മറ്റൊരു സ്പായിൽ എത്തിയസംഘം മസാജ് മുറികളും മറ്റും കണ്ടെത്തി. സ്ഥാപനത്തിന് നോട്ടീസ് നൽകി.

രാമൻചിറയിൽ സലൂണിന്റെ മറവിൽ സ്പാ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ലൈസൻസ് ഇല്ലെന്നാണ് വിവരം. രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകി.

Health department conducts surprise inspection during cross massage at spa; young man gets out and runs away

Next TV

Related Stories
പ്രതിസന്ധികൾ ഒഴിഞ്ഞു, രാഹുലിന് ആശ്വാസം; ആദ്യ ബലാത്സം​ഗ കേസിൽ  മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Feb 12, 2026 10:35 AM

പ്രതിസന്ധികൾ ഒഴിഞ്ഞു, രാഹുലിന് ആശ്വാസം; ആദ്യ ബലാത്സം​ഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ആദ്യ ബലാത്സം​ഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി...

Read More >>
എത്തിയത് ഹെൽമറ്റ് ധരിച്ച്, രാത്രി വീടിനു പുറത്തിറങ്ങിയ വീട്ടമ്മയെ തള്ളിയിട്ടു സ്വർണമാല കവർന്ന് മോഷ്ടാവ്

Feb 12, 2026 10:30 AM

എത്തിയത് ഹെൽമറ്റ് ധരിച്ച്, രാത്രി വീടിനു പുറത്തിറങ്ങിയ വീട്ടമ്മയെ തള്ളിയിട്ടു സ്വർണമാല കവർന്ന് മോഷ്ടാവ്

രാത്രി വീടിനു പുറത്തിറങ്ങിയ വീട്ടമ്മയെ തള്ളിയിട്ടു സ്വർണമാല കവർന്ന്...

Read More >>
ഭാഗ്യപരീക്ഷണം നാളത്തേക്ക്; കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റിവെച്ചു

Feb 12, 2026 10:12 AM

ഭാഗ്യപരീക്ഷണം നാളത്തേക്ക്; കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റിവെച്ചു

കാരുണ്യ പ്ലസ്(കെഎന്‍-610) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്...

Read More >>
വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ ഭർത്താവിന് നഷ്ടപരിഹാരം നൽകണം; ഉത്തരവിട്ട് കണ്ണൂർ കുടുംബകോടതി

Feb 12, 2026 08:37 AM

വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ ഭർത്താവിന് നഷ്ടപരിഹാരം നൽകണം; ഉത്തരവിട്ട് കണ്ണൂർ കുടുംബകോടതി

വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ ഭർത്താവിന് നഷ്ടപരിഹാരം നൽകണം, ഉത്തരവിട്ട് കണ്ണൂർ...

Read More >>
ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിനും ഇ.ഡി സമൻസ്

Feb 12, 2026 08:14 AM

ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിനും ഇ.ഡി സമൻസ്

ശബരിമല സ്വർണക്കൊള്ള കേസ്, മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിനും ഇ.ഡി...

Read More >>
Top Stories

News Roundup