കോഴിക്കോട്: ( www.truevisionnews.com ) ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്ന വിദ്യാർഥിനിയെ ഗുഡ്‌സ് വാഹനം ഇടിച്ചു തെറിപ്പിച്ചു. വയനാട് സ്വദേശിനി അലീന മേരിക്ക് ഗുരുതരമായി പരിക്കേറ്റു. അലീനയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളു പുറത്ത് വന്നു.
ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. ദീര്‍ഘദൂര ബസില്‍ യാത്ര ചെയ്യുകയായിരുന്നു അലീന. ഭക്ഷണം കഴിക്കാന്‍ വേണ്ടി ബസ് നിര്‍ത്തിയപ്പോള്‍ വെള്ളം വാങ്ങാന്‍ വേണ്ടി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം നടന്നത്. വാഹനവും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Student seriously injured after being hit by goods vehicle while crossing road at zebra crossing in Kozhikode
































