പത്തനംതിട്ട:( www.truevisionnews.com ) കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഫെബ്രുവരി 12-ന് വൈകിട്ട് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നടതുറന്ന് ദീപം തെളിയിക്കുന്നതോടെ പൂജകൾക്ക് തുടക്കമാകും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും.
കുംഭമാസം ഒന്നാം തീയതിയായ ഫെബ്രുവരി 13-ന് പുലർച്ചെ അഞ്ച് മണിക്കാണ് ദർശനം ആരംഭിക്കുന്നത്. കുംഭമാസ പൂജകളുടെ ഭാഗമായി ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പ്രത്യേക പടിപൂജയും ഉണ്ടായിരിക്കും. അഞ്ച് ദിവസത്തെ വിശേഷാൽ പൂജകൾക്ക് ശേഷം ഫെബ്രുവരി 17-ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.
Sabarimala temple to open on 12th for Kumbh month pujas
































