ബ്രേക്ക് പൊട്ടി സ്വർണവില ....! രാവിലെ മാറ്റമില്ലാതെ തുടർന്ന പൊന്ന് വില വൈകുന്നേരം ഉയർന്നു, പവന് കൂടിയത് 640 രൂപ

ബ്രേക്ക് പൊട്ടി സ്വർണവില ....! രാവിലെ മാറ്റമില്ലാതെ തുടർന്ന പൊന്ന് വില വൈകുന്നേരം ഉയർന്നു, പവന് കൂടിയത് 640 രൂപ
Feb 10, 2026 05:09 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രാവിലെ മാറ്റമില്ലാതെ തുടർന്നെങ്കിലും വൈകുന്നേരം വില ഉയർന്നു. പവന് 640 രൂപ വർദ്ധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,16,440 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിനടുത്ത് നൽകണം.

ഇന്നലെ രാവിലെ കൂടിയെങ്കിലും ഉച്ചയോടെ വില കുറഞ്ഞു. പവന് 680 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 1,16,000 രൂപയ്ക്ക് താഴെയെത്തിയിരുന്നു. ഡോളറിന്റെ മൂല്യം ശക്തമാകുന്നതും യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ സൂചനകളും കാരണം വിപണിയിൽ വ്യാപകമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതിനാൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ കുറഞ്ഞതോടെ സ്വർണത്തിലുള്ള നിക്ഷേപം വീണ്ടും കൂടിയിട്ടുണ്ട്.

ഒരാഴ്ചയ്ക്കകം വില വീണ്ടും ഉയരുമെന്നാണ് വിപണി നിരീക്ഷകരുടെ പ്രവചനം. ഡിസംബർ 23നാണ് സ്വർണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്. ആഗോള സമ്പദ്‍വ്യവസ്ഥയിൽ അനിശ്ചിതത്വം തുടരുന്നത് സ്വർണവിലയിലെ കുതിപ്പിന് അനുകൂലമാകാനാണ് സാധ്യത.

ഇന്നത്തെ വില വിവരങ്ങൾ

ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14555 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 11960 രൂപ. ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 9310 രൂപ. ഒരു ​ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 6005 രൂപ. ഇന്ന് ഒരു ​ഗ്രാം വെള്ളിയുടെ വില 300 രൂപ.

gold rate kerala upadte 10 02 2026

Next TV

Related Stories
കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട 12-ന് തുറക്കും

Feb 10, 2026 07:04 PM

കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട 12-ന് തുറക്കും

കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട 12-ന്...

Read More >>
ദേശീയ പണിമുടക്ക് മറ്റന്നാൾ....; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

Feb 10, 2026 06:23 PM

ദേശീയ പണിമുടക്ക് മറ്റന്നാൾ....; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

ദേശീയ പണിമുടക്ക് മറ്റന്നാൾ, കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ്...

Read More >>
കണ്ണൂരിൽ മൊബൈൽ സ്ക്രീൻ ഗാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞ്; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം

Feb 10, 2026 05:57 PM

കണ്ണൂരിൽ മൊബൈൽ സ്ക്രീൻ ഗാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞ്; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം

കണ്ണൂരിൽ മൊബൈൽ സ്ക്രീൻ ഗാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞ്, മണിക്കൂറുകൾ നീണ്ട...

Read More >>
തന്ത്രിക്കും ഭാര്യക്കും കണക്കിൽപ്പെടാത്ത നിക്ഷേപമുണ്ടെന്ന് എസ്ഐടി; ജാമ്യഹർജിയിൽ വാദം പൂർത്തിയായി; വിധി ഫെബ്രുവരി 18ന്

Feb 10, 2026 05:49 PM

തന്ത്രിക്കും ഭാര്യക്കും കണക്കിൽപ്പെടാത്ത നിക്ഷേപമുണ്ടെന്ന് എസ്ഐടി; ജാമ്യഹർജിയിൽ വാദം പൂർത്തിയായി; വിധി ഫെബ്രുവരി 18ന്

തന്ത്രിക്കും ഭാര്യക്കും കണക്കിൽപ്പെടാത്ത നിക്ഷേപമുണ്ടെന്ന് എസ്ഐടി, ജാമ്യഹർജിയിൽ വാദം പൂർത്തിയായി, വിധി ...

Read More >>
ലൈംഗികാതിക്രമക്കേസ്: പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

Feb 10, 2026 05:15 PM

ലൈംഗികാതിക്രമക്കേസ്: പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം...

Read More >>
Top Stories

News Roundup