കോഴിക്കോട് കൊയിലാണ്ടിയിൽ ഞെട്ടിക്കുന്ന സംഭവം.....! അമിത വേഗത്തിൽ പാഞ്ഞ ഓട്ടോറിക്ഷയിൽ നിന്ന് ആറ് വയസുകാരി പുറത്തേക്ക് തെറിച്ചുവീണു; പരാതിയുമായി കുടുംബം

കോഴിക്കോട് കൊയിലാണ്ടിയിൽ ഞെട്ടിക്കുന്ന സംഭവം.....! അമിത വേഗത്തിൽ പാഞ്ഞ ഓട്ടോറിക്ഷയിൽ നിന്ന് ആറ് വയസുകാരി പുറത്തേക്ക് തെറിച്ചുവീണു; പരാതിയുമായി കുടുംബം
Feb 10, 2026 04:58 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കൊയിലാണ്ടിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ച് വീണ് വിദ്യാർഥിക്ക് പരിക്കേറ്റു. കൊയിലാണ്ടി കോതമംഗലം ജി എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ആരാധ്യക്കാണ് പരിക്കേറ്റത്. കുട്ടി വീണതറിയാതെ വാഹനം അമിതവേഗത്തിൽ മുന്നോട്ട് പാഞ്ഞുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സ്‌കൂളിൽ നിന്ന് കുട്ടികളെ വീടുകളിലേക്ക് കൊണ്ടുപോവുകയായിരുന്നു ഓട്ടോറിക്ഷ ഡ്രൈവർ. എന്നാൽ കുട്ടികളുമായി പോകുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാബോധമില്ലാതെ അമിത വേഗത്തിലാണ് വാഹനം പാഞ്ഞത്. ഇതിനിടയിലാണ് വാഹനത്തിൽ നിന്ന് ആറ് വയസുകാരി പുറത്തേക്ക് തെറിച്ച് വീണത്.

അപകടത്തിൽ കുട്ടിയുടെ കാലിനും കൈക്കും സാരമായി പരുക്കേറ്റു. സംഭവത്തിന് പിന്നാലെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. വിവരമറിഞ്ഞ് എത്തിയ രക്ഷിതാക്കൾ സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കൊയിലാണ്ടി പൊലീസിൽ പരാതി നൽകി.

A student was injured after falling from an autorickshaw in Koyilandy.

Next TV

Related Stories
ദേശീയ പണിമുടക്ക് മറ്റന്നാൾ....; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

Feb 10, 2026 06:23 PM

ദേശീയ പണിമുടക്ക് മറ്റന്നാൾ....; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

ദേശീയ പണിമുടക്ക് മറ്റന്നാൾ, കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ്...

Read More >>
കണ്ണൂരിൽ മൊബൈൽ സ്ക്രീൻ ഗാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞ്; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം

Feb 10, 2026 05:57 PM

കണ്ണൂരിൽ മൊബൈൽ സ്ക്രീൻ ഗാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞ്; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം

കണ്ണൂരിൽ മൊബൈൽ സ്ക്രീൻ ഗാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞ്, മണിക്കൂറുകൾ നീണ്ട...

Read More >>
തന്ത്രിക്കും ഭാര്യക്കും കണക്കിൽപ്പെടാത്ത നിക്ഷേപമുണ്ടെന്ന് എസ്ഐടി; ജാമ്യഹർജിയിൽ വാദം പൂർത്തിയായി; വിധി ഫെബ്രുവരി 18ന്

Feb 10, 2026 05:49 PM

തന്ത്രിക്കും ഭാര്യക്കും കണക്കിൽപ്പെടാത്ത നിക്ഷേപമുണ്ടെന്ന് എസ്ഐടി; ജാമ്യഹർജിയിൽ വാദം പൂർത്തിയായി; വിധി ഫെബ്രുവരി 18ന്

തന്ത്രിക്കും ഭാര്യക്കും കണക്കിൽപ്പെടാത്ത നിക്ഷേപമുണ്ടെന്ന് എസ്ഐടി, ജാമ്യഹർജിയിൽ വാദം പൂർത്തിയായി, വിധി ...

Read More >>
ലൈംഗികാതിക്രമക്കേസ്: പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

Feb 10, 2026 05:15 PM

ലൈംഗികാതിക്രമക്കേസ്: പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം...

Read More >>
Top Stories

News Roundup