കേരള സർവകലാശാല യൂണിയൻ വി.സി അസാധുവാക്കി; പ്രതികാര നടപടിയെന്ന് എസ്എഫ്ഐ, പ്രതിഷേധത്തിൽ‌ സംഘർഷം

കേരള സർവകലാശാല യൂണിയൻ വി.സി അസാധുവാക്കി; പ്രതികാര നടപടിയെന്ന് എസ്എഫ്ഐ, പ്രതിഷേധത്തിൽ‌ സംഘർഷം
Feb 10, 2026 04:24 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.comകലോത്സവത്തിനായി നീക്കിവെച്ച 50 ലക്ഷം രൂപയുടെ ഫണ്ട് അനുവദിക്കാത്തതില്‍ കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ വിസിയുടെ ചേംബറിന് മുന്നിലെത്തി. രജിസ്ട്രാറുടെ ഓഫീസ് ഉപരോധിച്ചത് സംഘർച്ചതിൽ കലാശിച്ചു. തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

ഈ വരുന്ന പതിമൂന്നാം തീയതി എസ്എഫ്ഐഐ വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടത്താമെന്ന് കമീഷണറുമായി നടത്തിയ ചർച്ചയിൽ വൈസ് ചാൻസലർ സമ്മതിച്ചു. അതേസമയം, രെജിസ്ട്രാറുമായുള്ള എസ്എഫ്ഐ നേതാക്കളുടെ ചർച്ച തുടരുകയാണ്. ഉച്ചക്ക് 12 മണിയോടെയാണ് പ്രതിഷേധവുമായി എത്തിയ എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡുകൾ തകർത്ത് സർവകലാശാലയുടെ അകത്തേക്ക് പ്രവേശിച്ചത്.

സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് ലാത്തിവീശി. അഞ്ച് തവണ ജലപീരങ്കി ഉപയോഗിച്ചു. യൂണിയന്റെ അവസാന കലാമേള നടത്താനുള്ള ഫണ്ട് ആണ് പിടിച്ചുവെച്ചിരിക്കുന്നത്. കൂടാതെ കായികതാരങ്ങളുടെ ടിഎയും പിടിച്ചുവെച്ചിട്ടുണ്ട്. ഈ ആവശ്യങ്ങളൊക്കെ ഉന്നയിച്ചാണ് എസ്എഫ്ഐ സർവകലാശാലയിലേക്ക് മാർച്ച് നടത്തിയത്.

അതേസമയം, കേരളസർവകലാശാലയിൽ പ്രതികാര നടപടിയുമായി വിസി. യൂണിയൻ തെരഞ്ഞെടുപ്പിനുള്ള ജനറൽ കൗൺസിൽ രൂപീകരിച്ചു. എസ്എഫ്ഐ പ്രതിശേഷം തുടരുന്നതിനിടെയാണ് നടപടി. ഇതോടെ നിലവിലെ യൂണിയൻ അസാധുവാകും. ഈ മാസം 28 വരെയായിരുന്നു യൂണിയന്റെ കാലാവധി. വിസിയുടെ നീക്കം കലോത്സവം തടയാനാണെന്ന് എസ്എഫ്ഐ ആരോപിച്ചു.

Kerala University Union VC revoked SFI calls it a revenge move clashes erupt in protest

Next TV

Related Stories
ദേശീയ പണിമുടക്ക് മറ്റന്നാൾ....; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

Feb 10, 2026 06:23 PM

ദേശീയ പണിമുടക്ക് മറ്റന്നാൾ....; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

ദേശീയ പണിമുടക്ക് മറ്റന്നാൾ, കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ്...

Read More >>
കണ്ണൂരിൽ മൊബൈൽ സ്ക്രീൻ ഗാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞ്; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം

Feb 10, 2026 05:57 PM

കണ്ണൂരിൽ മൊബൈൽ സ്ക്രീൻ ഗാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞ്; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം

കണ്ണൂരിൽ മൊബൈൽ സ്ക്രീൻ ഗാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞ്, മണിക്കൂറുകൾ നീണ്ട...

Read More >>
തന്ത്രിക്കും ഭാര്യക്കും കണക്കിൽപ്പെടാത്ത നിക്ഷേപമുണ്ടെന്ന് എസ്ഐടി; ജാമ്യഹർജിയിൽ വാദം പൂർത്തിയായി; വിധി ഫെബ്രുവരി 18ന്

Feb 10, 2026 05:49 PM

തന്ത്രിക്കും ഭാര്യക്കും കണക്കിൽപ്പെടാത്ത നിക്ഷേപമുണ്ടെന്ന് എസ്ഐടി; ജാമ്യഹർജിയിൽ വാദം പൂർത്തിയായി; വിധി ഫെബ്രുവരി 18ന്

തന്ത്രിക്കും ഭാര്യക്കും കണക്കിൽപ്പെടാത്ത നിക്ഷേപമുണ്ടെന്ന് എസ്ഐടി, ജാമ്യഹർജിയിൽ വാദം പൂർത്തിയായി, വിധി ...

Read More >>
ലൈംഗികാതിക്രമക്കേസ്: പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

Feb 10, 2026 05:15 PM

ലൈംഗികാതിക്രമക്കേസ്: പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം...

Read More >>
Top Stories

News Roundup