വിരുതൻ തന്നെ...! വനിതാ ഡോക്ടറുടെ മുറിയിൽ കയറി ഒറ്റയടിക്ക് കവർന്നത് നാലേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങൾ; ശാസ്ത്രീയ പരിശോധനയിൽ 19- കാരൻ കുടുങ്ങി

വിരുതൻ തന്നെ...! വനിതാ ഡോക്ടറുടെ മുറിയിൽ കയറി ഒറ്റയടിക്ക് കവർന്നത് നാലേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങൾ;  ശാസ്ത്രീയ പരിശോധനയിൽ 19- കാരൻ കുടുങ്ങി
Feb 10, 2026 04:11 PM | By VIPIN P V

ആലപ്പുഴ: ( www.truevisionnews.com ) വനിതാ ഡോക്ടറുടെ മുറിയിൽ കയറി ഡയമണ്ട് മാല, ഡയമണ്ട് മോതിരം, സ്വർണ മോതിരം, ലാപ്ടോപ്പ്, ഐ ഫോൺ എന്നിവ കവർന്ന 19കാരനെ വിരലടയാളം പിന്തുട‌ർന്നുള്ള ശാസ്ത്രീയ അന്വേഷണത്തില്‍ മൂന്നാറിൽ നിന്ന് പൊക്കി പൊലീസ്. ഏകദേശം നാലേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങൾ കവർ‌ന്ന കേസില്‍ തമിഴ്നാട് മധുര സ്വദേശി സതീഷ് കുമാറിനെയാണ് (19) എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ഡിസംബർ 23ന് ഇടപ്പള്ളിയിലെ സ്വകാര്യ ഹോട്ടലിലെ 103–ാം നമ്പർ മുറിയില്‍ കയറിയാണ് സതീഷ് ഇത്രയധികം സാധനങ്ങള്‍ അടിച്ചുമാറ്റിയത്. ആലപ്പുഴ സ്വദേശി ഡോ. ഷഹാനയാണ് മുറിയിൽ താമസിച്ചിരുന്നത്. അവര്‍ വാതിൽ പൂട്ടാതെ പുറത്തു പോയപ്പോഴാണ് മുറിയിലുണ്ടായിരുന്നു സാധനങ്ങള്‍ മോഷ്ടാവ് അടിച്ചെടുത്തത്.

സി.സി ടിവി ദൃശ്യത്തിൽ നിന്ന് മോഷ്ടാവ് ഓട്ടോയിൽ ചക്കരപ്പറമ്പിലെ ആക്രിക്കടയില്‍ പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചു. എന്നാല്‍ ആദ്യം മോഷ്ടാവ് ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മുറിയിൽ നിന്ന് കിട്ടിയ വിരലയാളത്തിന്‍റെ തുമ്പ് പിടിച്ച് നടത്തിയ അന്വേഷണമാണ് മൂന്നാറില്‍ ഒളിച്ച് താമസിച്ച പ്രതിയിലേക്കെത്തിയത്.

മൂന്നാറിലെത്തിയ എളമക്കര പൊലീസ് സംഘം വളരെ പണിപ്പെട്ടാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. മോഷ്ടിച്ച ഇലക്ട്രോണിക്സ് ഉപകരണങ്ങൾ 5000 രൂപയ്ക്ക് വിറ്റതായിട്ടാണ് ഇയാൾ പറയുന്നത്. ഡയമണ്ട് ആഭരണങ്ങളെക്കുറിച്ച് മോഷ്ടാവ് ഒന്നും പറയുന്നുമില്ല. ഇന്നലെ രാത്രിയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കി.

19 year old arrested for entering female doctor's room and stealing items worth Rs. 4.5 lakh

Next TV

Related Stories
ദേശീയ പണിമുടക്ക് മറ്റന്നാൾ....; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

Feb 10, 2026 06:23 PM

ദേശീയ പണിമുടക്ക് മറ്റന്നാൾ....; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

ദേശീയ പണിമുടക്ക് മറ്റന്നാൾ, കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ്...

Read More >>
കണ്ണൂരിൽ മൊബൈൽ സ്ക്രീൻ ഗാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞ്; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം

Feb 10, 2026 05:57 PM

കണ്ണൂരിൽ മൊബൈൽ സ്ക്രീൻ ഗാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞ്; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം

കണ്ണൂരിൽ മൊബൈൽ സ്ക്രീൻ ഗാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞ്, മണിക്കൂറുകൾ നീണ്ട...

Read More >>
തന്ത്രിക്കും ഭാര്യക്കും കണക്കിൽപ്പെടാത്ത നിക്ഷേപമുണ്ടെന്ന് എസ്ഐടി; ജാമ്യഹർജിയിൽ വാദം പൂർത്തിയായി; വിധി ഫെബ്രുവരി 18ന്

Feb 10, 2026 05:49 PM

തന്ത്രിക്കും ഭാര്യക്കും കണക്കിൽപ്പെടാത്ത നിക്ഷേപമുണ്ടെന്ന് എസ്ഐടി; ജാമ്യഹർജിയിൽ വാദം പൂർത്തിയായി; വിധി ഫെബ്രുവരി 18ന്

തന്ത്രിക്കും ഭാര്യക്കും കണക്കിൽപ്പെടാത്ത നിക്ഷേപമുണ്ടെന്ന് എസ്ഐടി, ജാമ്യഹർജിയിൽ വാദം പൂർത്തിയായി, വിധി ...

Read More >>
ലൈംഗികാതിക്രമക്കേസ്: പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

Feb 10, 2026 05:15 PM

ലൈംഗികാതിക്രമക്കേസ്: പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം...

Read More >>
Top Stories

News Roundup