'എല്‍ഡിഎഫ് വിടുക എന്നത് നിലവില്‍ ആര്‍ജെഡിയുടെ അജണ്ടയില്‍ ഇല്ല' - എം.വി. ശ്രേയാംസ്‌കുമാർ

'എല്‍ഡിഎഫ് വിടുക എന്നത് നിലവില്‍ ആര്‍ജെഡിയുടെ അജണ്ടയില്‍ ഇല്ല' - എം.വി. ശ്രേയാംസ്‌കുമാർ
Feb 9, 2026 11:33 PM | By Roshni Kunhikrishnan

കോഴിക്കോട്:( www.truevisionnews.com ) എൽ.ഡി.എഫ് വിടുക എന്നത് നിലവിൽ ആർ.ജെ.ഡിയുടെ ആലോചനയിലില്ലെന്ന് സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്‌കുമാർ.

എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിക്കുള്ളിലുണ്ടായ അച്ചടക്കമില്ലായ്മ പാർട്ടിയുടെ പരാജയത്തിന് കാരണമായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പലയിടങ്ങളിലും ഇടതുമുന്നണി പ്രവർത്തകർ ആർ.ജെ.ഡി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ വോട്ട് മറിച്ചതായും വിമതരെയും സ്വതന്ത്രരെയും സഹായിച്ചതായും അദ്ദേഹം ആരോപിച്ചു.

മുന്നണി മര്യാദകൾ പാലിക്കുന്നതിൽ സി.പി.ഐ.എം നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് ശ്രേയാംസ്‌കുമാർ ചൂണ്ടിക്കാട്ടി.

അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണൻ ആർ.ജെ.ഡിക്ക് നൽകിയ ഉറപ്പുകൾ പാലിക്കാൻ നിലവിലെ നേതൃത്വം തയ്യാറാകണം.

തിരുവിതാംകൂർ, കൊച്ചി മേഖലകളിൽ പാർട്ടിയുടെ കരുത്തിനനുസരിച്ചുള്ള പരിഗണന ലഭിക്കുന്നില്ല. സോഷ്യലിസ്റ്റ് ആശയങ്ങൾ മുറുകെ പിടിക്കുന്ന ആർ.ജെ.ഡി നിലവിൽ മുന്നണിയിൽ അനീതി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇനിയൊരു തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്നും ശ്രേയാംസ്‌കുമാർ ഇതോടൊപ്പം വ്യക്തമാക്കി.

'Leaving LDF is not on RJD's agenda at present' - M.V. Shreyamskumar

Next TV

Related Stories
പാരിപ്പള്ളിയിൽ ബൈക്ക് മോഷ്ടിച്ച് ഉടമയ്ക്ക് പിഴ വരുത്തിച്ച പ്രതി സ്റ്റേഷനിൽ കീഴടങ്ങി

Feb 9, 2026 10:00 PM

പാരിപ്പള്ളിയിൽ ബൈക്ക് മോഷ്ടിച്ച് ഉടമയ്ക്ക് പിഴ വരുത്തിച്ച പ്രതി സ്റ്റേഷനിൽ കീഴടങ്ങി

പാരിപ്പള്ളിയിൽ ബൈക്ക് മോഷ്ടിച്ച് ഉടമയ്ക്ക് പിഴ വരുത്തിച്ച പ്രതി സ്റ്റേഷനിൽ...

Read More >>
 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തു; കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി, 36-കാരൻ പിടിയിൽ

Feb 9, 2026 08:53 PM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തു; കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി, 36-കാരൻ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തു, 36-കാരൻ പിടിയിൽ...

Read More >>
ശബരിമല സ്വർണക്കൊള്ള കേസ്; കൂടുതൽ പേർ പ്രതികളാകും, കുറ്റകൃത്യത്തിൽ മൂന്ന് പേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്ന് എസ്ഐടി

Feb 9, 2026 08:12 PM

ശബരിമല സ്വർണക്കൊള്ള കേസ്; കൂടുതൽ പേർ പ്രതികളാകും, കുറ്റകൃത്യത്തിൽ മൂന്ന് പേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്ന് എസ്ഐടി

ശബരിമല സ്വർണക്കൊള്ള കേസ്, കുറ്റകൃത്യത്തിൽ മൂന്ന് പേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്ന്...

Read More >>
കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

Feb 9, 2026 07:59 PM

കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ മുഖ്യമന്ത്രി നാടിന്...

Read More >>
തണ്ണിമത്തനടിയിൽ സ്‌ഫോടക വസ്തു ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസ്; ഇടനിലക്കാരൻ അറസ്റ്റിൽ

Feb 9, 2026 07:25 PM

തണ്ണിമത്തനടിയിൽ സ്‌ഫോടക വസ്തു ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസ്; ഇടനിലക്കാരൻ അറസ്റ്റിൽ

തണ്ണിമത്തനടിയിൽ സ്‌ഫോടക വസ്തു ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസ്; ഇടനിലക്കാരൻ...

Read More >>
'ആദയ നികുതി വകുപ്പിന്റെ പരിശോധന സാധാരണ, കള്ളക്കടത്തോ ബിനാമി ഇടപാടോ ഇല്ല; ഏത് പ്രശ്നത്തെയും അതിജീവിച്ചു കോൺഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോകും' -ടി.എ. ജോസഫ്.

Feb 9, 2026 05:18 PM

'ആദയ നികുതി വകുപ്പിന്റെ പരിശോധന സാധാരണ, കള്ളക്കടത്തോ ബിനാമി ഇടപാടോ ഇല്ല; ഏത് പ്രശ്നത്തെയും അതിജീവിച്ചു കോൺഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോകും' -ടി.എ. ജോസഫ്.

ആദയ നികുതി വകുപ്പിന്റെ പരിശോധന സാധാരണ, ഏത് പ്രശ്നത്തെയും അതിജീവിച്ചു കോൺഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോകും,ടി.എ....

Read More >>
Top Stories

News Roundup