പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തു; കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി, 36-കാരൻ പിടിയിൽ

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തു; കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി, 36-കാരൻ പിടിയിൽ
Feb 9, 2026 08:53 PM | By VIPIN P V

കേണിച്ചിറ:( www.truevisionnews.com )  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ കായംകുളം പുതിയവിള സ്വദേശി സിബിൻ ശശിധരനെ ആണ് കേണിച്ചിറ പോലീസ് പിടികൂടിയത്.

കേണിച്ചിറ സ്വദേശിയായ പെൺകുട്ടിയുടെ മാതാവിന്റെ ഫോണിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കാണ് പ്രതി നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നത്. 2024 മുതൽ ലൈംഗിക ഉദ്ദേശത്തോടെ ഇയാൾ പെൺകുട്ടിയെ പിന്തുടരുകയും മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്തിരുന്നു.

പെൺകുട്ടിയുടെ സഹോദരിയുടെ ഫോട്ടോകൾ കൈക്കലാക്കിയ പ്രതി, അവ ഫേസ്ബുക്കിലും യൂട്യൂബിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കുടുംബത്തെ ജീവിക്കാൻ അനുവദിക്കില്ലെന്നും ഇയാൾ സന്ദേശമയച്ചതായി പരാതിയിൽ പറയുന്നു.

ഐടി ആക്ട് പ്രകാരവും ഭീഷണിപ്പെടുത്തിയതിനുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേണിച്ചിറ പോലീസ് ഇൻസ്‌പെക്ടർ രാജീവ് കുമാർ, എഎസ്ഐ ദിലീപ് കുമാർ, സിപിഒമാരായ അജിത്, ജിഷ്ണു, ശിഹാബ് എന്നിവരടങ്ങിയ സംഘമാണ് കായംകുളത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

36 year old man was arrested for stalking and harassing a minor girl on Instagram threatening her family members

Next TV

Related Stories
'എല്‍ഡിഎഫ് വിടുക എന്നത് നിലവില്‍ ആര്‍ജെഡിയുടെ അജണ്ടയില്‍ ഇല്ല' - എം.വി. ശ്രേയാംസ്‌കുമാർ

Feb 9, 2026 11:33 PM

'എല്‍ഡിഎഫ് വിടുക എന്നത് നിലവില്‍ ആര്‍ജെഡിയുടെ അജണ്ടയില്‍ ഇല്ല' - എം.വി. ശ്രേയാംസ്‌കുമാർ

'എല്‍ഡിഎഫ് വിടുക എന്നത് നിലവില്‍ ആര്‍ജെഡിയുടെ അജണ്ടയില്‍ ഇല്ല' - എം.വി....

Read More >>
പാരിപ്പള്ളിയിൽ ബൈക്ക് മോഷ്ടിച്ച് ഉടമയ്ക്ക് പിഴ വരുത്തിച്ച പ്രതി സ്റ്റേഷനിൽ കീഴടങ്ങി

Feb 9, 2026 10:00 PM

പാരിപ്പള്ളിയിൽ ബൈക്ക് മോഷ്ടിച്ച് ഉടമയ്ക്ക് പിഴ വരുത്തിച്ച പ്രതി സ്റ്റേഷനിൽ കീഴടങ്ങി

പാരിപ്പള്ളിയിൽ ബൈക്ക് മോഷ്ടിച്ച് ഉടമയ്ക്ക് പിഴ വരുത്തിച്ച പ്രതി സ്റ്റേഷനിൽ...

Read More >>
ശബരിമല സ്വർണക്കൊള്ള കേസ്; കൂടുതൽ പേർ പ്രതികളാകും, കുറ്റകൃത്യത്തിൽ മൂന്ന് പേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്ന് എസ്ഐടി

Feb 9, 2026 08:12 PM

ശബരിമല സ്വർണക്കൊള്ള കേസ്; കൂടുതൽ പേർ പ്രതികളാകും, കുറ്റകൃത്യത്തിൽ മൂന്ന് പേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്ന് എസ്ഐടി

ശബരിമല സ്വർണക്കൊള്ള കേസ്, കുറ്റകൃത്യത്തിൽ മൂന്ന് പേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്ന്...

Read More >>
കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

Feb 9, 2026 07:59 PM

കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ മുഖ്യമന്ത്രി നാടിന്...

Read More >>
തണ്ണിമത്തനടിയിൽ സ്‌ഫോടക വസ്തു ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസ്; ഇടനിലക്കാരൻ അറസ്റ്റിൽ

Feb 9, 2026 07:25 PM

തണ്ണിമത്തനടിയിൽ സ്‌ഫോടക വസ്തു ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസ്; ഇടനിലക്കാരൻ അറസ്റ്റിൽ

തണ്ണിമത്തനടിയിൽ സ്‌ഫോടക വസ്തു ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസ്; ഇടനിലക്കാരൻ...

Read More >>
'ആദയ നികുതി വകുപ്പിന്റെ പരിശോധന സാധാരണ, കള്ളക്കടത്തോ ബിനാമി ഇടപാടോ ഇല്ല; ഏത് പ്രശ്നത്തെയും അതിജീവിച്ചു കോൺഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോകും' -ടി.എ. ജോസഫ്.

Feb 9, 2026 05:18 PM

'ആദയ നികുതി വകുപ്പിന്റെ പരിശോധന സാധാരണ, കള്ളക്കടത്തോ ബിനാമി ഇടപാടോ ഇല്ല; ഏത് പ്രശ്നത്തെയും അതിജീവിച്ചു കോൺഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോകും' -ടി.എ. ജോസഫ്.

ആദയ നികുതി വകുപ്പിന്റെ പരിശോധന സാധാരണ, ഏത് പ്രശ്നത്തെയും അതിജീവിച്ചു കോൺഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോകും,ടി.എ....

Read More >>
Top Stories

News Roundup