കൊച്ചി:( www.truevisionnews.com ) അർബുദ ചികിത്സാ രംഗത്ത് കേരളത്തിന്റെ കുതിച്ചുചാട്ടമായി കളമശേരിയിലെ കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ ഒമ്പതുനില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.
449 കോടി രൂപ ചെലവിൽ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളുമായാണ് ഈ ചികിത്സാ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
ആരോഗ്യ മന്ത്രി വീണാ ജോർജ്, വ്യവസായ മന്ത്രി പി. രാജീവ്, എം.എൽ.എമാരായ ഉമ തോമസ്, കെ. ബാബു തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
ബജറ്റിന് പുറത്തുള്ള സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താതെ സംസ്ഥാനത്തിന്റെ വികസനം സാധ്യമാകില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
സംസ്ഥാനം നേരിട്ട സാമ്പത്തിക പരിമിതികളെ മറികടക്കാൻ കിഫ്ബിയെ ഫലപ്രദമായി ഉപയോഗിച്ചുവെന്നും കിഫ്ബിയിലൂടെയുള്ള നിക്ഷേപം കേരളത്തിന്റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർബുദ ചികിത്സാ രംഗത്ത് സാധാരണക്കാർക്ക് വലിയ ആശ്വാസമായി ഈ കേന്ദ്രം മാറും.
Chief Minister dedicates Cochin Cancer Research Center to the nation

































