തിരുവനന്തപുരം: (https://truevisionnews.com/) കല്ലമ്പലം കടുവപള്ളി കെ.ടി.സി.ടി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് നേരെ പ്ലസ് വൺ വിദ്യാർത്ഥികളുടെ ക്രൂരമായ മർദ്ദനം. മർദ്ദനമേറ്റ പ്ലസ് ടു വിദ്യാർത്ഥി സൈദലിയുടെ ശ്വാസകോശത്തിന് ഗുരുതരമായി പരിക്കേറ്റു. ഫെബ്രുവരി 22-ന് പരീക്ഷ കഴിഞ്ഞ് ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
പരീക്ഷ കഴിഞ്ഞ ശേഷം ശുചിമുറിയിലേക്ക് പോകുന്ന വഴിയിലാണ് സൈദലിക്ക് മർദ്ദനമേറ്റത്. പത്തോളം പ്ലസ് വൺ വിദ്യാർത്ഥികളാണ് സൈദലിയെ മർദ്ദിച്ചത്.
അഞ്ച് മാസം മുൻപ് ഒരു ബാനർ കെട്ടുന്നതുമായി ബന്ധപ്പെട്ട് ഇരു വിഭാഗം വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ വൈരാഗ്യം സൂക്ഷിച്ചാണ് പ്ലസ് വൺ വിദ്യാർത്ഥികൾ സൈദാലിയെ മർദ്ദിച്ചത്.
ഏകദേശം അഞ്ച് മിനിറ്റോളം സൈദലിയെ വിദ്യാർത്ഥികൾ തല്ലി. ശബ്ദം കേട്ട് ഒരു അധ്യാപിക ഓടിയെത്തിയതോടെയാണ് പ്ലസ് വൺ വിദ്യാർത്ഥികൾ മർദ്ദനം അവസാനിപ്പിച്ചത്.
A Plus Two student was brutally beaten up in a dispute over tying a banner.
































