ശബരിമല സ്വർണ്ണക്കവർച്ചാ വിവാദം: കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയനു നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

ശബരിമല സ്വർണ്ണക്കവർച്ചാ വിവാദം: കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയനു നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം
Feb 7, 2026 04:41 PM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/) കോഴിക്കോട് ചേവായൂരിൽ രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയുടെ ശിലാസ്ഥാപനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം.

ശബരിമല സ്വർണക്കവർച്ചയിലെ പ്രതിഷേധവുമായാണ് യുവമോർച്ച പ്രവർത്തകർ കോഴിക്കോട് മലാപ്പറമ്പ് ജംക്‌ഷനിൽ വച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്.

പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മുഖ്യമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. 

അതേസമയം ശബരിമല സ്വർണ്ണപ്പാളി കേസുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. തിരുവനന്തപുരത്തെ എസ്.ഐ.ടി ഓഫീസിൽ വെച്ചായിരുന്നു നടപടി.

ചോദ്യങ്ങൾക്കെല്ലാം ഉത്തരം നല്‍കിയെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ കുറിച്ച് ചോദിച്ചു. അതിനും മറുപടി നല്‍കി എന്നും അദ്ദേഹം പറഞ്ഞു. രാവിലെ മുതലാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ തുടങ്ങിയത്.

ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പ്രതികളുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ഉണ്ണികൃഷ്ണൻ പോറ്റി പലതവണ അടൂർ പ്രകാശുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയതായും, ഇതിനിടയിൽ വിലപിടിപ്പുള്ള സമ്മാനങ്ങൾ കൈമാറിയതായും എസ്.ഐ.ടിക്ക് വിവരം ലഭിച്ചു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടുകൾക്കാണോ ഈ സമ്മാനങ്ങൾ നൽകിയത് എന്നാണ് പോലീസ് പരിശോധിക്കുന്നത്.

Yuva Morcha's black flag protest against Chief Minister PinarayiVijayan

Next TV

Related Stories
കണ്ണൂർ കതിരൂരിൽ കടുവത്തോലും നഖങ്ങളും ഉൾപ്പെടെ വിൽക്കാൻ ശ്രമം, ഏഴംഗ സംഘം പിടിയിൽ

Feb 7, 2026 06:35 PM

കണ്ണൂർ കതിരൂരിൽ കടുവത്തോലും നഖങ്ങളും ഉൾപ്പെടെ വിൽക്കാൻ ശ്രമം, ഏഴംഗ സംഘം പിടിയിൽ

കണ്ണൂർ കതിരൂരിൽ കടുവത്തോലും നഖങ്ങളും ഉൾപ്പെടെ വിൽക്കാൻ ശ്രമം, ഏഴംഗ സംഘം...

Read More >>
യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ജനലിൽക്കൂടി മൊബൈലിൽ പകർത്തി യുവാവ് അറസ്റ്റിൽ

Feb 7, 2026 05:49 PM

യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ജനലിൽക്കൂടി മൊബൈലിൽ പകർത്തി യുവാവ് അറസ്റ്റിൽ

യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ജനലിൽക്കൂടി മൊബൈലിൽ പകർത്തി യുവാവ്...

Read More >>
വെമ്പായത്ത്  നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി, ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Feb 7, 2026 05:21 PM

വെമ്പായത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി, ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വെമ്പായത്ത് നടുക്കുന്ന അപകടം, നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി, ഒരാൾ മരിച്ചു, നിരവധി പേർക്ക്...

Read More >>
വീടുകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി; റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

Feb 7, 2026 05:19 PM

വീടുകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി; റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

വീടുകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി, റവന്യൂ ഇൻസ്പെക്ടർ വിജിലൻസ്...

Read More >>
Top Stories

News Roundup

GCC News