യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ജനലിൽക്കൂടി മൊബൈലിൽ പകർത്തി യുവാവ് അറസ്റ്റിൽ

യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ജനലിൽക്കൂടി മൊബൈലിൽ പകർത്തി യുവാവ് അറസ്റ്റിൽ
Feb 7, 2026 05:49 PM | By VIPIN P V

പത്തനംതിട്ട: ( www.truevisionnews.com ) യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ജന്നലിൽക്കൂടി ഒളിഞ്ഞുനോക്കുകയും മൊബൈലിൽ വീഡിയോയിൽ പകർത്തുകയും ചെയ്ത കേസിൽ പ്രതിയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.. പ്രമാടം മല്ലശ്ശേരി സ്വദേശിയായ ഒറ്റപ്ലാവ്നിൽക്കുന്നതിൽ സുജിത്ത് എന്നു വിളിക്കുന്ന ബൽരാജ് വി.വി (45) ആണ് അറസ്റ്റിലായത്.

2025 സെപ്റ്റംബർ എട്ടാം തീയതി രാത്രി 8.30 മണിയോടെയാണ് കൃത്യം നടന്നത്. മൊഴിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട പൊലീസ് സബ് ഇൻസ്പെക്ടർ രാജേഷ് കുമാർ കെ.ആർ കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി ജാമ്യം നൽകി വിട്ടയച്ചു.

അതേസമയം തിരുവല്ല സ്പാ ബലാത്സംഗ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്‌പി ആർ ആനന്ദ്. സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ക്വട്ടേഷനെന്ന സ്പാ ഉർമയുടെ ആരോപണം അന്വേഷിക്കും. കേസില്‍ നിലവില്‍ ആറുപേരാണ് പ്രതികൾ കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കും. നാലു പേര്‍ ഇനിയും പിടിയിലാകാനുണ്ട്. അവർക്കായുള്ള അന്വേഷണം നടക്കുകയാണ്.

കേസിൽ അതിജീവിത നേരിട്ടത് ക്രൂരപീഡനമാണ്. കഴുത്തിൽ കത്തി വെച്ച് അതിക്രൂരമായി പീഡിപ്പിച്ച പ്രതി സുബിൻ, സ്പായിലെത്തിയ കസ്റ്റമർക്കൊപ്പം നഗ്നവീഡിയോകൾ പകർത്തി എന്നുമാണ് റിപ്പോർട്ട്. സ്പായിലെ സഹപ്രവർത്തകയും ബലാത്സംഗത്തിന് ഒത്താശ ചെയ്തെന്നും അതിജീവിത പറയുന്നു. അതേസമയം, ബിസിനസ് എതിരാളികൾ നൽകിയ കൊട്ടേഷൻ ആണ് ക്രിമിനൽ സംഘം നടപ്പാക്കിയതെന്ന് ആണ് സ്പാ ഉടമയുടെ ആരോപണം.

കേരളം നടുങ്ങിയ ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കൊടും ക്രിമിനലായ മരണ സുബിന്‍ നടത്തിയത് അതിക്രൂര പീഡനമാണ്. സ്പായിലേക്ക് ഇരച്ചു കയറിയെത്തിയ സുബിൻ അമ്പതിനായിരം രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടു. കയ്യിൽ പണമില്ലെന്ന് പറഞ്ഞതോടെ വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോയി. പിന്നീട് നടന്നത് ഓർക്കാൻ പോലും കഴിയില്ലെന്ന് സ്പാ ജീവനക്കാരിയായ അതിജീവിത പറയുന്നു.


Young man arrested for filming young woman changing clothes through window on mobile phone

Next TV

Related Stories
ഭാവിയിൽ ആവർത്തിക്കരുത്; കോട്ടൂരിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം;  റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

Feb 7, 2026 07:19 PM

ഭാവിയിൽ ആവർത്തിക്കരുത്; കോട്ടൂരിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം; റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

പാപ്പാന്‍ വിഷ്ണുവിനെ ആന വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തി കൊന്ന സംഭവം. ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍....

Read More >>
കണ്ണൂർ കതിരൂരിൽ കടുവത്തോലും നഖങ്ങളും ഉൾപ്പെടെ വിൽക്കാൻ ശ്രമം, ഏഴംഗ സംഘം പിടിയിൽ

Feb 7, 2026 06:35 PM

കണ്ണൂർ കതിരൂരിൽ കടുവത്തോലും നഖങ്ങളും ഉൾപ്പെടെ വിൽക്കാൻ ശ്രമം, ഏഴംഗ സംഘം പിടിയിൽ

കണ്ണൂർ കതിരൂരിൽ കടുവത്തോലും നഖങ്ങളും ഉൾപ്പെടെ വിൽക്കാൻ ശ്രമം, ഏഴംഗ സംഘം...

Read More >>
വെമ്പായത്ത്  നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി, ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Feb 7, 2026 05:21 PM

വെമ്പായത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി, ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വെമ്പായത്ത് നടുക്കുന്ന അപകടം, നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി, ഒരാൾ മരിച്ചു, നിരവധി പേർക്ക്...

Read More >>
വീടുകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി; റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

Feb 7, 2026 05:19 PM

വീടുകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി; റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

വീടുകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി, റവന്യൂ ഇൻസ്പെക്ടർ വിജിലൻസ്...

Read More >>
Top Stories










News Roundup






GCC News