തിരുവനന്തപുരം:(https://truevisionnews.com/) മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വെച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒന്നാം പ്രതിയായ ഫർസീൻ മജീദിന് പാസ്‌പോർട്ട് വിട്ടുനൽകാൻ കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. പാസ്‌പോർട്ട് പുതുക്കുന്നതിനും വിദേശയാത്രയ്ക്കുമായി ജൂൺ ഒന്ന് വരെയാണ് യൂത്ത് കോൺഗ്രസ് നേതാവായ ഫർസീന് കോടതി അനുമതി നൽകിയത്. നിശ്ചിത കാലാവധിക്ക് ശേഷം പാസ്‌പോർട്ട് കോടതിയിൽ തിരികെ സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
2022 ജൂൺ 12-നായിരുന്നു വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ വെച്ച് നടന്ന സംഭവത്തിൽ വധശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരം ഫർസീൻ മജീദ് ഉൾപ്പെടെ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ 13 ദിവസം ജയിലിൽ കഴിഞ്ഞ പ്രതികൾക്ക് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Case of attempted attack on Chief Minister on board plane; Court orders release of passport to accused
































