വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം; ഭാര്യക്കും മൂന്ന് മക്കൾക്കും പരിക്ക്

വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം; ഭാര്യക്കും മൂന്ന് മക്കൾക്കും പരിക്ക്
Feb 6, 2026 06:41 AM | By Susmitha Surendran

മാനന്തവാടി: (https://truevisionnews.com/)  വയനാട് എരുമത്തെരുവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കർണാടകയിലെ കുട്ട സ്വദേശി സജീർ (42) ആണ് മരിച്ചത് . പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്.

കാറിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയെയും മൂന്ന് മക്കളെയും ഗുരുതരമായ പൊള്ളലുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

ആത്മഹത്യാ ശ്രമമെന്നാണ് സൂചന. സജീർ കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. എരുമത്തെരുവിലെ ഒരു വീട്ടിലേക്ക് ഇടിച്ചുകയറ്റിയ കാർ പിന്നീട് കത്തുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. നാട്ടുകാരാണ് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുന്നത്. ഇവരെത്തിയാണ് സജീറിനെയും ഭാര്യയേും പുറത്തിറക്കിയത്. സജീറിനെ രക്ഷിക്കാനായില്ല. അതിനിടെ രണ്ടു കുട്ടികളെ നാട്ടുകാർ രക്ഷിച്ചിരുന്നു.

One person died after a car caught fire while driving on Erumatheru, Wayanad.

Next TV

Related Stories
നിയന്ത്രണം വിട്ട ബൈക്ക് ബസിലിടിച്ചു; യുവാവിന് നാല്പതുകാരന് ദാരുണാന്ത്യം

Feb 6, 2026 11:26 AM

നിയന്ത്രണം വിട്ട ബൈക്ക് ബസിലിടിച്ചു; യുവാവിന് നാല്പതുകാരന് ദാരുണാന്ത്യം

സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തമിഴ്‌നാട് സ്വദേശി...

Read More >>
പുനലൂരിൽ ലോട്ടറി ജീവനക്കാരനെ കടയ്ക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Feb 6, 2026 10:45 AM

പുനലൂരിൽ ലോട്ടറി ജീവനക്കാരനെ കടയ്ക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ലോട്ടറി ജീവനക്കാരനെ കടയ്ക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ...

Read More >>
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെ പൊട്ടിത്തെറി; വനിതാ അറ്റൻഡർക്ക് പരിക്ക്

Feb 6, 2026 09:41 AM

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെ പൊട്ടിത്തെറി; വനിതാ അറ്റൻഡർക്ക് പരിക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെ പൊട്ടിത്തെറി; വനിതാ അറ്റൻഡർക്ക്...

Read More >>
പോത്തന്‍കോട് ബൈക്ക് മിനിലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം; ഒരാൾക്ക് പരിക്ക്

Feb 6, 2026 08:53 AM

പോത്തന്‍കോട് ബൈക്ക് മിനിലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം; ഒരാൾക്ക് പരിക്ക്

പോത്തന്‍കോട് ബൈക്ക് മിനിലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം, ഒരാൾക്ക്...

Read More >>
Top Stories