'അസഹനീയമായ വേദന, ഞാൻ തിരിച്ചുവരും' ആശുപത്രി കിടക്കയിൽ നിന്നും കൂടുതൽ കരുത്തോടെ പേളി മാണി

'അസഹനീയമായ വേദന, ഞാൻ തിരിച്ചുവരും' ആശുപത്രി കിടക്കയിൽ നിന്നും കൂടുതൽ കരുത്തോടെ പേളി മാണി
Feb 6, 2026 09:22 AM | By Anusree vc

( https://moviemax.in) മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പേളി മാണി. അവതാരകയായി കരിയർ ആരംഭിച്ച പേളി, ബിഗ് ബോസ് മലയാളം സീസൺ വണ്ണിലൂടെയാണ് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയത്. ഷോയിലെ സഹമത്സരാർത്ഥിയായിരുന്ന ശ്രീനിഷ് അരവിന്ദുമായുള്ള പ്രണയവും തുടർന്നുണ്ടായ വിവാഹവും മലയാളി പ്രേക്ഷകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. നിലവിൽ 'പേളി മാണി ഷോ' എന്ന തന്റെ യുട്യൂബ് ചാനലിലൂടെ തെന്നിന്ത്യയിൽ തന്നെ ശ്രദ്ധേയയായ ഡിജിറ്റൽ ക്രിയേറ്ററായും അവതാരകയായും പേളി മാണി തിളങ്ങുകയാണ്.

തമാശകളും ചിരിയും നിറഞ്ഞ അഭിമുഖങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിക്കാറുള്ള പേളി മാണിയുടെ പുതിയ വീഡിയോ ആരാധകരെ തെല്ലൊന്നുമല്ല ആശങ്കയിലാഴ്ത്തിയത്. ആശുപത്രിയിൽ നിന്നുള്ള താരത്തിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

പേഷ്യന്റ് ഗൗൺ ധരിച്ച്, കയ്യിൽ കാനുലയുമായി ആശുപത്രി കിടക്കയിൽ കഴിയുന്ന പേളിയെ കണ്ട് "പെട്ടെന്ന് എന്തുപറ്റി?" എന്ന ചോദ്യവുമായി നിരവധി ആരാധകർ കമന്റ് ബോക്സിൽ എത്തി. കഴിഞ്ഞ ദിവസം വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന താരത്തിന്റെ ഈ മാറ്റം എല്ലാവരെയും നിരാശരാക്കിയിരുന്നു.

എന്നാൽ ആരാധകരുടെ ആശങ്കകൾക്ക് മറുപടിയുമായി പേളി തന്നെ രംഗത്തെത്തി. വയറിൽ ഉണ്ടായ ഇൻഫെക്ഷൻ കാരണമാണ് ആശുപത്രിയിൽ പ്രവേശിച്ചതെന്നും, അസഹനീയമായ വേദനയായിരുന്നുവെന്നും താരം വ്യക്തമാക്കി.

"എനിക്ക് കുറേയേറെ മെസേജുകൾ വരികയാണ്. എന്റെ കല്യാണത്തിന്റെ അന്നാണെന്ന് തോന്നുന്നു ഇത്രയധികം മെസേജ് മുൻപ് വന്നിട്ടുള്ളത്. ഇതൊക്കെ കണ്ടപ്പോൾ ആ സ്റ്റോറിയെ ഇടണ്ടായിരുന്നെന്ന് കരുതി. ഞാൻ ഓക്കെ ആണോ എന്നാണ് എല്ലാവരും ചോ​ദിക്കുന്നത്. ഞാനിപ്പോൾ ഓക്കെ അല്ല. വയറിൽ ഇൻഫക്ഷൻ വന്നതാണ്. കഴിച്ചതിന്റെ എന്തെങ്കിലും പ്രശ്നമായിരിക്കും. പക്ഷേ അസഹനീയമായ വേദനയായിരുന്നു. ഞാൻ ബെറ്ററായ ശേഷം മാത്രമെ ഡിസ്ചാർജ് ആകുള്ളൂ. മൂന്നോ നാലോ ദിവസം. പിന്നെ കുറച്ചു റസ്റ്റ് കൂടി എടുത്താൻ ഞാൻ സുഖം പ്രാപിക്കും. പൂർവ്വാധികം ശക്തിയോടെ കൂടുതൽ അലമ്പ് തമാശകളോടെ ഞാൻ തിരിച്ച് വരുന്നതായിരിക്കും. എല്ലാവരോടും സ്നേഹം മാത്രം", എന്നാണ് പേളി മാണി ആരാധകരോടായി പറഞ്ഞത്.

Content Highlight: 'Unbearable pain, I will be back' Pearly Mani emerges from hospital bed stronger than ever

Next TV

Related Stories
'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി';  രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

Jun 27, 2026 12:19 PM

'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി'; രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽക്കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് പറഞ്ഞ് സുഹൃത്ത് പ്രതാപ്...

Read More >>
ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം  'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

Jun 27, 2026 11:44 AM

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ലിസ്റ്റിൻ സ്റ്റീഫൻ, ബിജുമേനോൻ , അവറാച്ചൻ ആൻഡ് സൺസ്, സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ്...

Read More >>
Top Stories










News Roundup






GCC News