പോത്തന്‍കോട് ബൈക്ക് മിനിലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം; ഒരാൾക്ക് പരിക്ക്

പോത്തന്‍കോട് ബൈക്ക് മിനിലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം; ഒരാൾക്ക് പരിക്ക്
Feb 6, 2026 08:53 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) പോത്തന്‍കോട് ചന്തവിളയില്‍ ബൈക്ക് മിനി ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കണിയാപുരം സ്വദേശി സുധി സുലൈമാനാണ് (28) മരിച്ചത്. കാട്ടായിക്കോണം മേലേ ചന്തവിളയില്‍ വെളുപ്പിന് രണ്ടരയോടെയാണ് അപകടം.

വെട്ടുറോഡ് നിന്നും പോത്തന്‍കോട് ഭാഗത്തേക്ക് പോയ ഡ്യൂക്ക് ബൈക്ക് നിയന്ത്രണംവിട്ട് എതിരെ വന്ന മില്‍മ പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു. അമിത വേഗതയാണ് അപകട കാരണം. നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തു.

One dead one injured in accident involving bike and mini-lorry in Pothencode

Next TV

Related Stories
ക്രൂരതയുടെ അങ്ങേഅറ്റം...! കിളിമാനൂരിൽ സ്കൂട്ടർ പാർക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കം അതിരുകടന്നു;  യുവതിയുടെ കൈവെട്ടി അമ്മാവൻ

Feb 6, 2026 01:01 PM

ക്രൂരതയുടെ അങ്ങേഅറ്റം...! കിളിമാനൂരിൽ സ്കൂട്ടർ പാർക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കം അതിരുകടന്നു; യുവതിയുടെ കൈവെട്ടി അമ്മാവൻ

സ്കൂട്ടർ പാർക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കം; കിളിമാനൂരിൽ യുവതിയുടെ കൈവെട്ടി അമ്മാവൻ....

Read More >>
നിയന്ത്രണം വിട്ട ബൈക്ക് ബസിലിടിച്ചു; യുവാവിന് നാല്പതുകാരന് ദാരുണാന്ത്യം

Feb 6, 2026 11:26 AM

നിയന്ത്രണം വിട്ട ബൈക്ക് ബസിലിടിച്ചു; യുവാവിന് നാല്പതുകാരന് ദാരുണാന്ത്യം

സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തമിഴ്‌നാട് സ്വദേശി...

Read More >>
Top Stories

News Roundup