---
title: "'നിർത്താതെ പോയത് പേടിച്ചിട്ട്', ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ അപകടം; കാർ ഓടിച്ചത് ഞാൻ തന്നെയെന്ന്  മണിയൻപിള്ള രാജു"
english_title: "Actor ManiyanpillaRaju explains the accident that happened in front of the Trivandrum club"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340408/actor-maniyanpillaraju-explains-the-accident-that-happened-in-front-of-the-trivandrum-club"
published_at: "2026-02-06T06:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69854460961f8_raju.jpg"
keywords: []
---

# 'നിർത്താതെ പോയത് പേടിച്ചിട്ട്', ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ അപകടം; കാർ ഓടിച്ചത് ഞാൻ തന്നെയെന്ന്  മണിയൻപിള്ള രാജു

> **Lead Summary:** ** **ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ അപകടത്തിൽ വിശദീകരണവുമായി നടൻ മണിയൻപിള്ള രാജു. അപകടസമയത്ത് വാഹനമോടിച്ചിരുന്നത് താൻ തന്നെയാണെന്ന് അദ്ദേഹം സമ്മതിച്ചു.

## Article Content

** **ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ അപകടത്തിൽ വിശദീകരണവുമായി നടൻ മണിയൻപിള്ള രാജു. അപകടസമയത്ത് വാഹനമോടിച്ചിരുന്നത് താൻ തന്നെയാണെന്ന് അദ്ദേഹം സമ്മതിച്ചു.

ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം നടന്നത്. അതിവേഗത്തിൽ വന്ന ബൈക്ക് തന്റെ കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നുവെന്നും ഭയം കാരണമാണ് വാഹനം നിർത്താതെ പോയതെന്നും അദ്ദേഹം പ്രതികരിച്ചു.

ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. KL 01 CJ 04 നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. വാഹനത്തിന്‍റെ ഉടമ സുധീര്‍കുമാര്‍ രാജു എന്നാണ് രജിസ്ട്രേഷന്‍ രേഖ.

ഇത് നടന്‍റെ യഥാര്‍ത്ഥ പേരാണെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. നിവേദിതിന്‍റെ കാലുകൾ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരിക്കുണ്ട്. ഒരാൾ കിംസ് ആശുപത്രിയിലും ഒരാൾ എസ് മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/340408/actor-maniyanpillaraju-explains-the-accident-that-happened-in-front-of-the-trivandrum-club)