കള്ളന്റെ കഷ്ടകാലം! കോഴിക്കോട് ബീച്ച് ഹോട്ടലിൽ നിന്ന് ബൈക്ക് അടിച്ചുമാറ്റി, പ്രതിയെ കുടുക്കി വാഹനാപകടം

കള്ളന്റെ കഷ്ടകാലം! കോഴിക്കോട് ബീച്ച് ഹോട്ടലിൽ നിന്ന് ബൈക്ക് അടിച്ചുമാറ്റി, പ്രതിയെ കുടുക്കി വാഹനാപകടം
Feb 6, 2026 06:34 AM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/) നഗരത്തിലെ ബീച്ച് ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് പിടിയിലായി. പാലക്കാട് മേലേപട്ടാമ്പി സ്വദേശി കുറുപ്പംതൊടി മുഹമ്മദ് റഫീഖിനെയാണ് (35) ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.

മോഷ്ടിച്ച ബൈക്കുമായി യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ടതാണ് പ്രതിയെ കുടുക്കിയത്. ഈ മാസം നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എലത്തൂർ സ്വദേശി അക്ഷയ് കുമാർ ബീച്ച് ഹോട്ടൽ പരിസരത്ത് നിർത്തിയിട്ടിരുന്ന ബൈക്കാണ് പ്രതി മോഷ്ടിച്ചത്.

അക്ഷയ് കുമാർ നൽകിയ പരാതിയിൽ ടൗൺ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തുന്നതിനിടെ പ്രതി മോഷണം നടത്തിയ ബൈക്കുമായി ചാലപ്പുറത്ത് വച്ച് അപകടത്തിൽപ്പെടുകയായിരുന്നു.

ഉടൻ തന്നെ അപകടം നടന്ന സ്ഥലത്തേയ്ക്ക് കൺട്രോൾ റൂം വാഹനം എത്തുകയും പൊലീസ് പരിശോധിച്ചതിൽ വാഹനം മോഷണം നടത്തിയതാണെന്ന് മനസ്സിലാകുകയുമായിരുന്നു. തുടർന്ന് പ്രതിയെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ച ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ടൗൺ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ മിജോ ജോസ്, ആഷ്ലി ടൗറോ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ശ്രീജേഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Bike stolen from Kozhikode beach hotel

Next TV

Related Stories
ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാല്‍ ഗുണ്ട ആയി കണ്ട് കാപ്പ ചുമത്തി നാടുകടത്തേണ്ടതുണ്ടോ?; പരിശോധിക്കാന്‍ ഹൈക്കോടതി അഞ്ചംഗ ബെഞ്ച്

Feb 6, 2026 08:31 AM

ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാല്‍ ഗുണ്ട ആയി കണ്ട് കാപ്പ ചുമത്തി നാടുകടത്തേണ്ടതുണ്ടോ?; പരിശോധിക്കാന്‍ ഹൈക്കോടതി അഞ്ചംഗ ബെഞ്ച്

ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാല്‍ ഗുണ്ടയായി കാണേണ്ടതുണ്ടോ, പരിശോധിക്കാന്‍ ഹൈക്കോടതി അഞ്ചംഗ...

Read More >>
പയ്യന്നൂരിലെ ഫണ്ട് വിവാദം; അണികളിലുണ്ടായ ആശയക്കുഴപ്പം നീക്കാൻ, സിപിഎം ഇന്ന് കണക്ക് പുറത്തുവിട്ടേക്കും

Feb 6, 2026 08:21 AM

പയ്യന്നൂരിലെ ഫണ്ട് വിവാദം; അണികളിലുണ്ടായ ആശയക്കുഴപ്പം നീക്കാൻ, സിപിഎം ഇന്ന് കണക്ക് പുറത്തുവിട്ടേക്കും

പയ്യന്നൂരിലെ ഫണ്ട് വിവാദം, അണികളിലുണ്ടായ ആശയക്കുഴപ്പം നീക്കാൻ, സിപിഎം ഇന്ന് കണക്ക്...

Read More >>
പാതി വില തട്ടിപ്പ്; ബിജെപി നേതാവ് എം എൻ രാധാകൃഷ്ണൻ അടക്കമുള്ളവർക്കെതിരെ വീണ്ടും കേസ്

Feb 6, 2026 08:03 AM

പാതി വില തട്ടിപ്പ്; ബിജെപി നേതാവ് എം എൻ രാധാകൃഷ്ണൻ അടക്കമുള്ളവർക്കെതിരെ വീണ്ടും കേസ്

പാതി വില തട്ടിപ്പ്, ബിജെപി നേതാവ് എം എൻ രാധാകൃഷ്ണൻ അടക്കമുള്ളവർക്കെതിരെ വീണ്ടും...

Read More >>
കോഴിക്കോട്ടെ  ദീപക്കിന്റെ മരണം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Feb 6, 2026 07:44 AM

കോഴിക്കോട്ടെ ദീപക്കിന്റെ മരണം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കോഴിക്കോട്ടെ ദീപക്കിന്റെ മരണം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം; വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യ്ക്ക് ഇന്ന് കാസർകോട്ട് തുടക്കം

Feb 6, 2026 07:12 AM

നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം; വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യ്ക്ക് ഇന്ന് കാസർകോട്ട് തുടക്കം

വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യ്ക്ക് ഇന്ന് കാസർകോട്ട്...

Read More >>
വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം; ഭാര്യക്കും മൂന്ന് മക്കൾക്കും പരിക്ക്

Feb 6, 2026 06:41 AM

വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം; ഭാര്യക്കും മൂന്ന് മക്കൾക്കും പരിക്ക്

വയനാട് എരുമത്തെരുവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു....

Read More >>
Top Stories

News Roundup