Feb 6, 2026 07:12 AM

കാസർകോട്: (https://truevisionnews.com/) വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ 'പുതുയുഗ യാത്ര'യ്ക്ക് ഇന്ന് കാസർകോട്ട് തുടക്കമാകും.

വൈകുന്നേരം 4 മണിക്ക് കുമ്പളയിൽ നടക്കുന്ന ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി യാത്രയുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് കാസർകോട്ട് ജാഥയ്ക്ക് സ്വീകരണം നൽകും. യുഡിഎഫിനെ അധികാരത്തിൽ തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ രാഷ്ട്രീയ പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

ഇടത് സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾ തുറന്നുകാട്ടുക, യുഡിഎഫിൻ്റെ വികസന കാഴ്ചപ്പാടുകൾ അവതരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പുതുയുഗ യാത്ര. നാളെ രാവിലെ 10 മണിക്ക് ഉദുമ ടൗണിലും 11 മണിക്ക് കാഞ്ഞങ്ങാടും, 12 മണിക്ക് തൃക്കരിപ്പൂരിലും പുതുയുഗ യാത്രയുടെ സ്വീകരണ പൊതുസമ്മേളനങ്ങൾ നടക്കും.



'PuthuyugaYatra' led by V.D. Satheesan begins in Kasaragod today

Next TV

Top Stories










News Roundup