രാജപുരം: ( www.truevisionnews.com ) കാസർകോട് വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കോളിച്ചാൽ മൊട്ടയംകൊച്ചിയിൽ സജീവന്റെ ഭാര്യ ബി പി ശോഭന(53)ആണ് മരിച്ചത്. എലിക്ക് വിഷം വെയ്ക്കുന്നതിനിടെ അത് തെറിച്ച് ഗ്ലാസിൽ വീഴുകയും ഈ ഗ്ലാസിൽ ശോഭന വെള്ളം കുടിക്കുകയും ചെയ്തിരുന്നു.
വെള്ളം കുടിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശോഭനയെ ആദ്യം മംഗളൂരുവിലെയും പിന്നീട് കണ്ണൂരിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. സനീഷ്, സചിത്ര എന്നിവരാണ് മക്കൾ. മരുമക്കൾ: ശാന്തി, സനീഷ്.
Housewife dies after drinking water from glass containing rat poison
































