ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പന ക്രമക്കേട് കേസ് ; സുനിൽകുമാർ പോറ്റി റിമാൻഡിൽ

ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പന ക്രമക്കേട് കേസ് ; സുനിൽകുമാർ പോറ്റി റിമാൻഡിൽ
Feb 5, 2026 07:28 AM | By Roshni Kunhikrishnan

കൊല്ലം:(https://truevisionnews.com/) ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ജീവനക്കാരൻ സുനിൽകുമാർ പോറ്റിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത്തിന് മുൻപാകെ ഹാജരാക്കിയ പ്രതിയെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി. പത്തനംതിട്ട വിജിലൻസ് യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ശബരിമലയിൽ കീഴ്ശാന്തിയായിരുന്ന സുനിൽകുമാർ പോറ്റി നെയ്യ് കൗണ്ടറിന്റെ ചുമതലയിലിരിക്കെ വൻതുക വെട്ടിച്ചുവെന്നാണ് കണ്ടെത്തൽ. 80,000-ത്തിലധികം പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള 34 ലക്ഷത്തോളം രൂപ ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടയ്ക്കാതെ തട്ടിയെടുത്തുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഈ കേസിലെ 13-ാം പ്രതിയാണ് ഇയാൾ. ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം ആകെ 33 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

സംഭവത്തിൽ സുനിൽകുമാർ പോറ്റിയെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പണം ബോർഡിലേക്ക് എത്തുന്നതിൽ ഉദ്യോഗസ്ഥന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് പ്രത്യേക സംഘത്തെ വെച്ച് അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടപടികൾ ഉണ്ടായത്.

Sabarimala ghee sale irregularities; Sunil Kumar Potti remanded

Next TV

Related Stories
തോർത്തിൽ ആയുസ്സൊടുക്കി; എലപ്പുള്ളിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

Feb 5, 2026 12:15 PM

തോർത്തിൽ ആയുസ്സൊടുക്കി; എലപ്പുള്ളിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

എലപ്പുള്ളിയിൽ ഏഴാം ക്ലാസ് വിദ്യാർഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച...

Read More >>
പറശ്ശിനിക്കടവ് ലോഡ്ജിലെ സീമയുടെ  മരണം; ഒളിവിൽ പോയ സുഹൃത്ത് വിജയനെ തെങ്ങിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Feb 5, 2026 11:46 AM

പറശ്ശിനിക്കടവ് ലോഡ്ജിലെ സീമയുടെ മരണം; ഒളിവിൽ പോയ സുഹൃത്ത് വിജയനെ തെങ്ങിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പറശ്ശിനിക്കടവ് ലോഡ്ജിലെ സ്ത്രീയുടെ മരണം; കൂടെയുണ്ടായിരുന്നയാളെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
കോഴിക്കോട് കെട്ടിടത്തിന് തീപിടിച്ചു: മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

Feb 5, 2026 11:31 AM

കോഴിക്കോട് കെട്ടിടത്തിന് തീപിടിച്ചു: മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കെട്ടിടത്തിന് തീപിടിച്ചു: മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം...

Read More >>
Top Stories

News Roundup