പത്തനംതിട്ട : (https://truevisionnews.com/) ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനാകുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘം പരാജയപ്പെട്ടതോടെയാണ് പ്രതിക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്.
കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് പിന്നിട്ടതോടെയാണ് കൊല്ലം വിജിലൻസ് കോടതിയിൽ നിന്ന് പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. ജാമ്യഹർജിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ദ്വാരപാലക കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
സ്വർണ്ണക്കൊള്ളയിൽ മൂന്ന് പ്രതികൾ ഇതിനോടകം ജാമ്യംനേടി പുറത്തിറങ്ങിയിട്ടുണ്ട്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
എന്നാൽ റിമാൻഡിലായി 43ആം ദിവസം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നൽകുകയായിരുന്നു.
ശബരിമല പോലെ അതീവ സുരക്ഷയുള്ള ഇടത്ത് നടന്ന വലിയൊരു സ്വർണ്ണക്കൊള്ളയിൽ, കൃത്യസമയത്ത് കുറ്റപത്രം നൽകാൻ വിജിലൻസിന് കഴിയാത്തത് വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെ കേസില്‍ ഇതുവരെ നാല് പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങി.
Sabarimala gold theft case: Unnikrishnan Potty granted bail



























