യാത്രക്കാർ ഒന്ന് ശ്രദ്ധിക്കണേ ...; കണ്ണൂർ ജില്ലയിൽ നാളെ സ്വകാര്യ ബസ് സമരം

യാത്രക്കാർ  ഒന്ന് ശ്രദ്ധിക്കണേ ...; കണ്ണൂർ ജില്ലയിൽ നാളെ സ്വകാര്യ ബസ് സമരം
Feb 4, 2026 02:27 PM | By Susmitha Surendran

കണ്ണൂർ : (https://truevisionnews.com/) കണ്ണൂർ ജില്ലയിൽ നാളെ സ്വകാര്യ ബസ് സമരം. കണ്ണൂർ - തലശ്ശേരി റൂട്ടിൽ നടാലിൽ അടിപ്പാത നിർമ്മിക്കുമെന്ന ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബസ് സമരം.

അടിപ്പാത ഇല്ലാത്തതിനാൽ ബൈപ്പാസ് നിർമാണം പൂർത്തിയായാൽ ആറ് കിലോമീറ്റർ ദൂരം അധികം ഓടേണ്ടി വരുമെന്ന് ബസ്സുടമകൾ പറയുന്നു.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നൽ‌കിയ വാഗ്ദാനം പാലിക്കാത്തതിൽ ബസുടമകളും തൊഴിലാളികളും സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വികസനത്തിന്റെ പേരിൽ ജനങ്ങളുടെ യാത്രാസൗകര്യങ്ങൾ ഹനിക്കുന്നുവെന്നും, അടിപ്പാതയില്ലാത്തത് പ്രദേശത്ത് കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സംയുക്ത ബസ് സമരസമിതി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജില്ലയിലെ പ്രധാന പാതകളിൽ ഗതാഗതം സ്തംഭിക്കുന്നതോടെ സാധാരണക്കാരായ യാത്രക്കാർ നാളെ വലിയ ദുരിതത്തിലാകും.

Private bus strike tomorrow in Kannur district

Next TV

Related Stories
'നേതൃത്വത്തെ അണികൾ തിരുത്തണം', വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു; ചടങ്ങിൽ വൻ ജനാവലി

Feb 4, 2026 05:42 PM

'നേതൃത്വത്തെ അണികൾ തിരുത്തണം', വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു; ചടങ്ങിൽ വൻ ജനാവലി

നേതൃത്വത്തെ അണികൾ തിരുത്തണം, വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം...

Read More >>
സ്കൂട്ടർ കടത്തിയത് ബത്തേരിയിൽനിന്ന്, പിടിവീണത് കോഴിക്കോട്ട്; സിസിടിവി ചതിച്ചപ്പോൾ മോഷ്ടാവ് കുടുങ്ങി

Feb 4, 2026 05:37 PM

സ്കൂട്ടർ കടത്തിയത് ബത്തേരിയിൽനിന്ന്, പിടിവീണത് കോഴിക്കോട്ട്; സിസിടിവി ചതിച്ചപ്പോൾ മോഷ്ടാവ് കുടുങ്ങി

സ്കൂട്ടർ കടത്തിയത് ബത്തേരിയിൽനിന്ന്, പിടിവീണത് കോഴിക്കോട്ട്; സിസിടിവി ചതിച്ചപ്പോൾ മോഷ്ടാവ്...

Read More >>
പാലക്കാട് പട്ടാപകൽ വീട്ടിൽ ആക്രമിച്ച് കയറി മോഷണം; സ്ത്രീയുടെ കമ്മലും കുഞ്ഞിന്‍റെ മാലയും കവർന്നു, അന്വേഷണം ആരംഭിച്ചു

Feb 4, 2026 03:31 PM

പാലക്കാട് പട്ടാപകൽ വീട്ടിൽ ആക്രമിച്ച് കയറി മോഷണം; സ്ത്രീയുടെ കമ്മലും കുഞ്ഞിന്‍റെ മാലയും കവർന്നു, അന്വേഷണം ആരംഭിച്ചു

പട്ടാപകൽ വീട്ടിൽ ആക്രമിച്ച് കയറി മോഷണം, സ്ത്രീയുടെ കമ്മയും കുഞ്ഞിന്‍റെ മാലയും കവർന്നു, അന്വേഷണം...

Read More >>
പോറ്റി പടിവാതിൽക്കൽ..! കട്ടിളപാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക്  ജാമ്യം ലഭിച്ചേക്കും? വിധി നാളെ

Feb 4, 2026 03:20 PM

പോറ്റി പടിവാതിൽക്കൽ..! കട്ടിളപാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചേക്കും? വിധി നാളെ

ശബരിമല സ്വർണക്കൊള്ള, കട്ടിളപാളി കേസ് , ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം...

Read More >>
Top Stories

GCC News