സ്കൂട്ടർ കടത്തിയത് ബത്തേരിയിൽനിന്ന്, പിടിവീണത് കോഴിക്കോട്ട്; സിസിടിവി ചതിച്ചപ്പോൾ മോഷ്ടാവ് കുടുങ്ങി

സ്കൂട്ടർ കടത്തിയത് ബത്തേരിയിൽനിന്ന്, പിടിവീണത് കോഴിക്കോട്ട്; സിസിടിവി ചതിച്ചപ്പോൾ മോഷ്ടാവ് കുടുങ്ങി
Feb 4, 2026 05:37 PM | By Anusree vc

സുൽത്താൻ ബത്തേരി: (truevisionnews.com) ചെതലയം സ്വദേശിയുടെ സ്കൂട്ടർ മോഷ്ടിച്ച സംഭവത്തിൽ കോഴിക്കോട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കുതിരവട്ടം കൂട്ടാളി കണ്ണംചാലിൽ വീട്ടിൽ ഇ.കെ. നിതിനെയാണ് (29) ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് കസബ സ്റ്റേഷനിലെ സ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ പാളയത്ത് വെച്ചായിരുന്നു അറസ്റ്റ്.

കഴിഞ്ഞ ഡിസംബർ 30-ന് വൈകീട്ടോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂലങ്കാവ് ഗ്ലോബൽ ഗ്രാനൈറ്റ് ഇൻഫ്ര എന്ന സ്ഥാപനത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കെ.എൽ 73 ഇ 0316 നമ്പറിലുള്ള സ്കൂട്ടറാണ് ഇയാൾ മോഷ്ടിച്ചത്. പ്രതി ഇതിനുമുമ്പും കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ കവർച്ചാ കേസുകളിലും കളവ് കേസുകളിലും പ്രതിയായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

വാഹനം മോഷണം പോയതിന് പിന്നാലെ ഉടമ നൽകിയ പരാതിയിൽ ബത്തേരി പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ മോഷണം പോയ സ്കൂട്ടർ കോഴിക്കോട് ജില്ലയിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.

തുടർന്ന് ബത്തേരി എസ്.ഐ. ജെസ്വിൻ ജോയിയുടെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും നിരവധി സി.സി.ടി.വി. ദൃശ്യങ്ങളും പെട്രോൾ പമ്പുകളും കേന്ദ്രീകരിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് പ്രതിയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. നിലവിൽ വാഹനം ഉപയോഗിക്കുന്നത് നിതിൻ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞെങ്കിലും ഇയാളെ കണ്ടെത്തുക പ്രയാസകരമായിരുന്നു. സ്വന്തം വീടുമായോ വീട്ടുകാരുമായോ യാതൊരു ബന്ധവുമില്ലാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞുതിരിയുന്ന സ്വഭാവക്കാരനായിരുന്നു പ്രതി. പ്രതിയുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ച പോലീസ് ഒടുവിൽ സാഹസികമായി പാളയത്ത് വെച്ച് ഇയാളെ പിടികൂടുകയായിരുന്നു.

അന്വേഷണം തുടരുന്നതിനിടെ വാഹനം പാളയം ബസ് സ്റ്റാന്‍ഡിന് മുന്‍വശം നിര്‍ത്തിയിട്ടിരുന്നതായ വിവരം ലഭിച്ച എസ്.ഐ ജെസ്വിന്‍ ജോയ് കസബ സ്റ്റേഷനിലെ സ്‌ക്വാഡ് അംഗങ്ങള്‍ക്ക് വിവരം കൈമാറുകയും പാളയം പരിസരത്ത് നിന്ന് നിതിനെയും വാഹനത്തെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ശ്രീകാന്ത് എസ്. നായരുടെ നിര്‍ദേശപ്രകാരം എസ്ഐ അബ്ദു, സന്തോഷ് മോന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ പിടികൂടിയത്.



The scooter was smuggled from Bathery, but was caught in Kozhikode; The thief was caught after cheating on the CCTV

Next TV

Related Stories
അടുത്ത പോറ്റി...! ശബരിമല നെയ്‌ക്കൊള്ളയില്‍ ആദ്യ അറസ്റ്റ്; ദേവസ്വം ബോർഡ് ജീവനക്കാരൻ സുനില്‍കുമാര്‍ പോറ്റി വിജിലൻസ് പിടിയില്‍

Feb 4, 2026 06:15 PM

അടുത്ത പോറ്റി...! ശബരിമല നെയ്‌ക്കൊള്ളയില്‍ ആദ്യ അറസ്റ്റ്; ദേവസ്വം ബോർഡ് ജീവനക്കാരൻ സുനില്‍കുമാര്‍ പോറ്റി വിജിലൻസ് പിടിയില്‍

ശബരിമല നെയ്‌ക്കൊള്ളയില്‍ ആദ്യ അറസ്റ്റ്, ദേവസ്വം ബോർഡ് ജീവനക്കാരൻ സുനില്‍കുമാര്‍ പോറ്റി വിജിലൻസ്...

Read More >>
'എസ്എൻഡിപിയുമായി ഐക്യം ഇനിയില്ല, അത് അടഞ്ഞ അധ്യായം'; തുഷാർ വെള്ളാപ്പള്ളിയെ തള്ളി സുകുമാരൻ നായർ

Feb 4, 2026 05:58 PM

'എസ്എൻഡിപിയുമായി ഐക്യം ഇനിയില്ല, അത് അടഞ്ഞ അധ്യായം'; തുഷാർ വെള്ളാപ്പള്ളിയെ തള്ളി സുകുമാരൻ നായർ

എസ്എൻഡിപിയുമായി ഐക്യം ഇനിയില്ല, തുഷാർ വെള്ളാപ്പള്ളിയെ തള്ളി സുകുമാരൻ...

Read More >>
'നേതൃത്വത്തെ അണികൾ തിരുത്തണം', വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു; ചടങ്ങിൽ വൻ ജനാവലി

Feb 4, 2026 05:42 PM

'നേതൃത്വത്തെ അണികൾ തിരുത്തണം', വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു; ചടങ്ങിൽ വൻ ജനാവലി

നേതൃത്വത്തെ അണികൾ തിരുത്തണം, വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം...

Read More >>
പാലക്കാട് പട്ടാപകൽ വീട്ടിൽ ആക്രമിച്ച് കയറി മോഷണം; സ്ത്രീയുടെ കമ്മലും കുഞ്ഞിന്‍റെ മാലയും കവർന്നു, അന്വേഷണം ആരംഭിച്ചു

Feb 4, 2026 03:31 PM

പാലക്കാട് പട്ടാപകൽ വീട്ടിൽ ആക്രമിച്ച് കയറി മോഷണം; സ്ത്രീയുടെ കമ്മലും കുഞ്ഞിന്‍റെ മാലയും കവർന്നു, അന്വേഷണം ആരംഭിച്ചു

പട്ടാപകൽ വീട്ടിൽ ആക്രമിച്ച് കയറി മോഷണം, സ്ത്രീയുടെ കമ്മയും കുഞ്ഞിന്‍റെ മാലയും കവർന്നു, അന്വേഷണം...

Read More >>
Top Stories










News Roundup






GCC News