പാലക്കാട് പട്ടാപകൽ വീട്ടിൽ ആക്രമിച്ച് കയറി മോഷണം; സ്ത്രീയുടെ കമ്മലും കുഞ്ഞിന്‍റെ മാലയും കവർന്നു, അന്വേഷണം ആരംഭിച്ചു

പാലക്കാട് പട്ടാപകൽ വീട്ടിൽ ആക്രമിച്ച് കയറി മോഷണം; സ്ത്രീയുടെ കമ്മലും കുഞ്ഞിന്‍റെ മാലയും കവർന്നു, അന്വേഷണം ആരംഭിച്ചു
Feb 4, 2026 03:31 PM | By VIPIN P V

പാലക്കാട്: ( www.truevisionnews.com ) പാലക്കാട് പത്തിരിപ്പാലയിൽ പട്ടാപകൽ വീട്ടിൽ ആക്രമിച്ച് കയറി മോഷണം. പൂക്കാട്ടുകുന്ന് സ്വദേശി സ്വാമിനാഥന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. വീട്ടിലെ ജോലിക്കാരിയെ ആക്രമിച്ചാണ് മോഷണം നടന്നത്.

ജോലിക്കാരിയുടെ രണ്ട് ചെവിയിലെ കമ്മലുകളും മോഷ്ടാവ് വലിച്ചൂരിയെടുത്തു. പരിക്കേറ്റ ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്ന രണ്ടു വയസ്സുള്ള കുട്ടിയുടെ കഴുത്തിലെ മാലയും മോഷ്ടാവ് കവർന്നു. ഒറ്റപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു.

മറ്റൊരു സംഭവത്തിൽ പോലീസ് സ്റ്റേഷന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന മസ്ജിദിൽ പട്ടാപ്പകൽ മോഷണം. കമ്പളക്കാട് പോലീസ് സ്റ്റേഷനിൽ നിന്നും ഏകദേശം 300 മീറ്റർ മാത്രം ദൂരത്തുള്ള കെ.എസ്.ഇ.ബി കുന്നിലെ ജുമാഅ മസ്ജിദിലാണ് മോഷണം നടന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

മസ്ജിദിലെ ഉസ്താദിന്റെ പണമാണ് നഷ്ടപ്പെട്ടതെന്ന് പള്ളി അധികൃതർ അറിയിച്ചു. വളരെ ലാഘവത്തോടെ പള്ളിയിലെത്തിയ മോഷ്ടാവ്, കൃത്യം നിർവ്വഹിച്ച ശേഷം മടങ്ങുന്ന ദൃശ്യങ്ങൾ പള്ളിയിലെ സിസിടിവി ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മോഷ്ടാവിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

Burglary in broad daylight woman's bracelet and child's necklace stolen

Next TV

Related Stories
'നേതൃത്വത്തെ അണികൾ തിരുത്തണം', വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു; ചടങ്ങിൽ വൻ ജനാവലി

Feb 4, 2026 05:42 PM

'നേതൃത്വത്തെ അണികൾ തിരുത്തണം', വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു; ചടങ്ങിൽ വൻ ജനാവലി

നേതൃത്വത്തെ അണികൾ തിരുത്തണം, വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം...

Read More >>
സ്കൂട്ടർ കടത്തിയത് ബത്തേരിയിൽനിന്ന്, പിടിവീണത് കോഴിക്കോട്ട്; സിസിടിവി ചതിച്ചപ്പോൾ മോഷ്ടാവ് കുടുങ്ങി

Feb 4, 2026 05:37 PM

സ്കൂട്ടർ കടത്തിയത് ബത്തേരിയിൽനിന്ന്, പിടിവീണത് കോഴിക്കോട്ട്; സിസിടിവി ചതിച്ചപ്പോൾ മോഷ്ടാവ് കുടുങ്ങി

സ്കൂട്ടർ കടത്തിയത് ബത്തേരിയിൽനിന്ന്, പിടിവീണത് കോഴിക്കോട്ട്; സിസിടിവി ചതിച്ചപ്പോൾ മോഷ്ടാവ്...

Read More >>
പോറ്റി പടിവാതിൽക്കൽ..! കട്ടിളപാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക്  ജാമ്യം ലഭിച്ചേക്കും? വിധി നാളെ

Feb 4, 2026 03:20 PM

പോറ്റി പടിവാതിൽക്കൽ..! കട്ടിളപാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചേക്കും? വിധി നാളെ

ശബരിമല സ്വർണക്കൊള്ള, കട്ടിളപാളി കേസ് , ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം...

Read More >>
'സ്ത്രീയെ ചതിയിൽപ്പെടുത്തി പീഡിപ്പിച്ചെന്നുള്ള ക്രിമിനൽ പശ്ചാത്തലം രാഹുലിനില്ല'; ഈ നീക്കം രാഷ്ട്രീയ പ്രതികാരത്തിന്റെ അശ്ലീല മുഖം' -പിന്തുണച്ച് അഡ്വ. വിവിത ബാബു

Feb 4, 2026 03:18 PM

'സ്ത്രീയെ ചതിയിൽപ്പെടുത്തി പീഡിപ്പിച്ചെന്നുള്ള ക്രിമിനൽ പശ്ചാത്തലം രാഹുലിനില്ല'; ഈ നീക്കം രാഷ്ട്രീയ പ്രതികാരത്തിന്റെ അശ്ലീല മുഖം' -പിന്തുണച്ച് അഡ്വ. വിവിത ബാബു

പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള നീക്കം രാഷ്ട്രീയ പ്രതികാരത്തിന്റെ അശ്ലീല മുഖം, പിന്തുണച്ച് അഡ്വ. വിവിത...

Read More >>
Top Stories

GCC News