പോലീസ് സ്റ്റേഷന് വിളിപ്പാടകലെ മോഷണം; മുഖംമൂടി ധരിക്കാതെ കള്ളൻ, ദൃശ്യങ്ങൾ പുറത്ത്

പോലീസ് സ്റ്റേഷന് വിളിപ്പാടകലെ മോഷണം; മുഖംമൂടി ധരിക്കാതെ കള്ളൻ, ദൃശ്യങ്ങൾ പുറത്ത്
Feb 4, 2026 01:56 PM | By Anusree vc

കല്‍പ്പറ്റ: (truevisionnews.com) പോലീസ് സ്റ്റേഷന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന മസ്ജിദിൽ പട്ടാപ്പകൽ മോഷണം. കമ്പളക്കാട് പോലീസ് സ്റ്റേഷനിൽ നിന്നും ഏകദേശം 300 മീറ്റർ മാത്രം ദൂരത്തുള്ള കെ.എസ്.ഇ.ബി കുന്നിലെ ജുമാഅ മസ്ജിദിലാണ് മോഷണം നടന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

മസ്ജിദിലെ ഉസ്താദിന്റെ പണമാണ് നഷ്ടപ്പെട്ടതെന്ന് പള്ളി അധികൃതർ അറിയിച്ചു. വളരെ ലാഘവത്തോടെ പള്ളിയിലെത്തിയ മോഷ്ടാവ്, കൃത്യം നിർവ്വഹിച്ച ശേഷം മടങ്ങുന്ന ദൃശ്യങ്ങൾ പള്ളിയിലെ സിസിടിവി ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മോഷ്ടാവിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

മസ്ജിദിനുള്ളിൽ കറങ്ങി നടക്കുന്ന യുവാവ് ഇവിടെയുള്ള മേശയും മറ്റും പരതുന്നത് കാണാം. മദ്രസയില്‍ ക്ലാസ് എടുക്കാന്‍ പോയ ഉസ്താദ് മടങ്ങിയെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിക്കുകയാണ്. ഈ ദൃശ്യങ്ങളില്‍ മോഷ്ടാവ് മുഖംമൂടി ധരിക്കാതെയാണ് എത്തിയതെന്ന് കാണാം. പനമരത്തെ വിദേശ മദ്യശാലയില്‍ ഞായറാഴ്ചയാണ് മോഷണശ്രമം നടന്നത്.

മദ്യശാലയുടെ പുറകുവശത്തെ ജനറേറ്റര്‍ റൂമിന്‍റെ വെന്‍റിലേറ്റര്‍ ഇളക്കിമാറ്റി മോഷ്ടാവ് അകത്തു കയറിയെങ്കിലും മദ്യക്കുപ്പികളോ പണമോ അപഹരിക്കപ്പെട്ടിട്ടില്ല. കെട്ടിടത്തിന് പുറകിലെ ജനാലകള്‍ രണ്ടിടങ്ങളിലായി തകര്‍ക്കുകയും ജനാല ഇളക്കിമാറ്റാനായി ചുമര് കുത്തിത്തുരക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിടത്തിന് പുറകിലെ ഷട്ടര്‍ ഇളക്കി മാറ്റിയ അവസ്ഥയിലാണ്. ജനാലയുടെ സമീപത്തായി പൊട്ടിക്കാത്ത ഒരു ട്വിന്‍ ബിയര്‍ കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. ഞായറാഴ്ച അവധി ആയതിനാല്‍ ശനിയാഴ്ച രാത്രിയില്‍ മദ്യശാല അടച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ഔട്ട്‌ലെറ്റ് തുറക്കാനെത്തിയ ജീവനക്കാരാണ് സ്ഥാപനത്തില്‍ മോഷണം നടന്നത് കണ്ടത്. തുടര്‍ന്ന് പനമരം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷ്ടാവിനെ തിരിച്ചറിയുന്നവര്‍ പനമരം പൊലീസില്‍ വിവരമറിയിക്കുക. ഫോണ്‍ : 9497980836, 04935 222200.











Theft before calling the police station; thief not wearing a mask, footage released

Next TV

Related Stories
'നേതൃത്വത്തെ അണികൾ തിരുത്തണം', വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു; ചടങ്ങിൽ വൻ ജനാവലി

Feb 4, 2026 05:42 PM

'നേതൃത്വത്തെ അണികൾ തിരുത്തണം', വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു; ചടങ്ങിൽ വൻ ജനാവലി

നേതൃത്വത്തെ അണികൾ തിരുത്തണം, വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം...

Read More >>
സ്കൂട്ടർ കടത്തിയത് ബത്തേരിയിൽനിന്ന്, പിടിവീണത് കോഴിക്കോട്ട്; സിസിടിവി ചതിച്ചപ്പോൾ മോഷ്ടാവ് കുടുങ്ങി

Feb 4, 2026 05:37 PM

സ്കൂട്ടർ കടത്തിയത് ബത്തേരിയിൽനിന്ന്, പിടിവീണത് കോഴിക്കോട്ട്; സിസിടിവി ചതിച്ചപ്പോൾ മോഷ്ടാവ് കുടുങ്ങി

സ്കൂട്ടർ കടത്തിയത് ബത്തേരിയിൽനിന്ന്, പിടിവീണത് കോഴിക്കോട്ട്; സിസിടിവി ചതിച്ചപ്പോൾ മോഷ്ടാവ്...

Read More >>
പാലക്കാട് പട്ടാപകൽ വീട്ടിൽ ആക്രമിച്ച് കയറി മോഷണം; സ്ത്രീയുടെ കമ്മലും കുഞ്ഞിന്‍റെ മാലയും കവർന്നു, അന്വേഷണം ആരംഭിച്ചു

Feb 4, 2026 03:31 PM

പാലക്കാട് പട്ടാപകൽ വീട്ടിൽ ആക്രമിച്ച് കയറി മോഷണം; സ്ത്രീയുടെ കമ്മലും കുഞ്ഞിന്‍റെ മാലയും കവർന്നു, അന്വേഷണം ആരംഭിച്ചു

പട്ടാപകൽ വീട്ടിൽ ആക്രമിച്ച് കയറി മോഷണം, സ്ത്രീയുടെ കമ്മയും കുഞ്ഞിന്‍റെ മാലയും കവർന്നു, അന്വേഷണം...

Read More >>
പോറ്റി പടിവാതിൽക്കൽ..! കട്ടിളപാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക്  ജാമ്യം ലഭിച്ചേക്കും? വിധി നാളെ

Feb 4, 2026 03:20 PM

പോറ്റി പടിവാതിൽക്കൽ..! കട്ടിളപാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചേക്കും? വിധി നാളെ

ശബരിമല സ്വർണക്കൊള്ള, കട്ടിളപാളി കേസ് , ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം...

Read More >>
Top Stories










GCC News