'ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് തനിക്ക് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ല', മുരാരി ബാബുവിന്‍റെ മൊഴി വിവരങ്ങൾ പുറത്ത്

'ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് തനിക്ക് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ല', മുരാരി ബാബുവിന്‍റെ മൊഴി വിവരങ്ങൾ പുറത്ത്
Feb 4, 2026 07:05 AM | By Susmitha Surendran

പത്തനംതിട്ട : (https://truevisionnews.com/) ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് തനിക്ക് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ല . ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിന്‍റെ മൊഴി വിവരങ്ങൾ പുറത്ത്.

കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് തനിക്ക് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ലെന്നും അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നുമാണ് ഇ ഡിക്ക് മുരാരി ബാബു മൊഴി നൽകിയത്.

സ്വത്തുക്കളുമായി ബന്ധപ്പെട്ട എന്ത് രേഖകളും ഹാജരാക്കാൻ തയ്യാറാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു. കഴിഞ്ഞ ദിവസം 9 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് മുരാരി ബാബുവിനെ ഇ ഡി വിട്ടയച്ചത്. ആവശ്യമെങ്കിൽ വീണ്ടും ഹാജരാകണമെന്ന നോട്ടീസ് നൽകിയാണ് മുരാരി ബാബുവിനെ വിട്ടയച്ചത്. സ്വർണ കൊള്ള മാത്രമല്ല, കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടെന്നാണ് ഇ ഡി അനുമാനം.

Sabarimala gold robbery: MurariBabu's statement details revealed

Next TV

Related Stories
'സോണിയ ഗാന്ധിയെ അപമാനിക്കുന്നു'; മന്ത്രിമാർക്കെതിരെ വി.ഡി സതീശൻ, സഭയിൽ വൻ വാക്പോര്

Feb 4, 2026 10:35 AM

'സോണിയ ഗാന്ധിയെ അപമാനിക്കുന്നു'; മന്ത്രിമാർക്കെതിരെ വി.ഡി സതീശൻ, സഭയിൽ വൻ വാക്പോര്

'സോണിയ ഗാന്ധിയെ അപമാനിക്കുന്നു'; മന്ത്രിമാർക്കെതിരെ വി.ഡി സതീശൻ...

Read More >>
അതിജീവിതയെ വിവാഹം കഴിച്ചു; 23-കാരന്റെ പേരിലെ പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി

Feb 4, 2026 08:27 AM

അതിജീവിതയെ വിവാഹം കഴിച്ചു; 23-കാരന്റെ പേരിലെ പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി

അതിജീവിതയെ വിവാഹം കഴിച്ചു, 23-കാരന്റെ പേരിലെ പോക്‌സോ കേസ് റദ്ദാക്കി,...

Read More >>
Top Stories

News Roundup