തിരുവല്ല: (https://truevisionnews.com/) കെ എസ് ആർ ടി സി ബസും മീൻ കയറ്റി വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരുക്ക്. തിരുവല്ല എം സി റോഡിലെ മഴുവങ്ങാട് ചിറയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്.
കെ എസ് ആർ ടി സി ഡ്രൈവർ ശരത് ചന്ദ്രൻ, കണ്ടക്ടർ, ബസിലെ യാത്രക്കാരായ തമ്പി, ശ്രീകാന്ത്, അഫ്രോജ്, അനിയൻ കുഞ്ഞ്, മുഹമ്മദ് ജിന്ന, അനീഷ് , സജി എന്നിവർക്കാണ് പരുക്കേറ്റത്.
ഓതറയിൽ നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന ബസും തിരുവല്ല ഭാഗത്ത് നിന്നും ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ പരുക്കേറ്റ കെ എസ് ആർ ടി സി ജീവനക്കാരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് റോഡിൽ ഒരു മണിക്കൂർ നേരത്തോളം ഗതാഗതം തടസ്സപ്പെട്ടു.
KSRTC bus and pickup van collide; nine injured

































