ആലപ്പുഴ : (https://truevisionnews.com/) ഹരിപ്പാട് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പെരുംകുളത്തിൽ ലോട്ടറി വിൽപ്പനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര തഴക്കര നിലയ്ക്കൽ തെക്കതിൽ സഹദേവന്റെ ഭാര്യ അമ്മിണി (66) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് നാലോടെ വടക്കേ കുളിക്കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ഷേത്ര പരിസരത്ത് ലോട്ടറി വിൽപ്പന നടത്തിവരികയായിരുന്നു ഇവർ. മരണത്തെത്തുടർന്ന് ക്ഷേത്രത്തിൽ വൈകുന്നേരം നടക്കേണ്ടിയിരുന്ന രണ്ടാംഘട്ട തൈപ്പൂയ കാവടിയാട്ടം തടസ്സപ്പെട്ടു. തുടർന്ന് കുളത്തിലെ ശുദ്ധികലശ പൂജകൾക്കു ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. ദി
Lottery saleswoman found dead

































