കോഴിക്കോട് മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിക്കായി അന്വേഷണം ഊർജിതം

കോഴിക്കോട് മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിക്കായി അന്വേഷണം ഊർജിതം
Feb 1, 2026 02:49 PM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/) കോഴിക്കോട് മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി മുന്നൂർ സ്വദേശി ഇർഫാനായി അന്വേഷണം ഊർജിതം . സാമ്പത്തിക തർക്കത്തെ തുടർന്നാണ് അയൽവാസികളായ സഹോദരങ്ങളെ ഇർഫാൻ കാറിടിപ്പിച്ച് തെറിപ്പിച്ചത്. അപകടത്തിന് പിറകെയാണ് ഇർഫാൻ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്. ഒരു ദിവസം പിന്നിട്ടെങ്കിലും പ്രതി എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല.

മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്. ബന്ധുക്കളേയും സുഹൃത്തുക്കളേയും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം. കൂളിമാട് മുന്നൂരിൽ ഇന്നലെ രാവിലെ പത്ത് മണിക്കായിരുന്നു സംഭവം. അയൽവാസിയായ തൻസിഫുമായി ഇർഫാന് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ട്. ഇന്നലെ രാവിലെ വീട്ടിലെത്തിയ ഇർഫാൻ തൻസിഫിനെ മർദ്ദിച്ചിരുന്നു. സാരമായി പരിക്കേറ്റ തൻസിഫിനെ ഇർഫാൻ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.

സഹോദരനെ മർദ്ദിച്ചതറിഞ്ഞ തസ്നീമും തൻസിലും ബൈക്കിൽ ഇർഫാനെ തേടി ഇറങ്ങി. കയ്യിൽ വടിയും കരുതിയിരുന്നു. റോഡിൽ കാർ തടഞ്ഞ് ഇറങ്ങുന്നതിനിടെയാണ് കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തൻസീലിന്റെ തലയോട്ടിയും നട്ടെല്ലും പൊട്ടി. തസ്നീമിന്റെ ഇടുപ്പെല്ല് മുറിഞ്ഞു. കാർ ഉപേക്ഷിച്ച് ഇർഫാൻ സംഭവ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. വധശ്രമത്തിന് കേസെടുത്ത മാവൂർ പൊലീസ് പ്രതിക്കായി അന്വേഷണം തുടരുകയാണ്. ഇർഫാനും തൻസിഫും തമ്മിലുള്ള സാമ്പത്തിക ഇടപാടിന്റെ കാരണവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Attempted murder case involving siblings in Mavoor, Kozhikode; Investigation intensifies for the accused

Next TV

Related Stories
കാത്തിരിപ്പിന് വിരാമം; എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രസിദ്ധീകരിക്കും

Feb 1, 2026 04:05 PM

കാത്തിരിപ്പിന് വിരാമം; എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രസിദ്ധീകരിക്കും

എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രസിദ്ധീകരിക്കും...

Read More >>
ദാരുണം ...: മയിലിനെ കാണാന്‍ പോയപ്പോൾ അബദ്ധത്തിൽ കിണറ്റില്‍ വീണു; ഉമ്മയുടെ വീട്ടിൽ വിരുന്നെത്തിയ അഞ്ചുവയസ്സുകാരന്  മരിച്ചു

Feb 1, 2026 01:57 PM

ദാരുണം ...: മയിലിനെ കാണാന്‍ പോയപ്പോൾ അബദ്ധത്തിൽ കിണറ്റില്‍ വീണു; ഉമ്മയുടെ വീട്ടിൽ വിരുന്നെത്തിയ അഞ്ചുവയസ്സുകാരന് മരിച്ചു

മയിലിനെ കാണാന്‍ പോയപ്പോൾ അബദ്ധത്തിൽ കിണറ്റില്‍ വീണ അഞ്ചുവയസ്സുകാരന്‍ മരിച്ചു....

Read More >>
കേരളത്തിൽ വിരുന്നെത്തി ബ്ലാക്ക് ഫേസ്ഡ് ബണ്ടിംഗ്

Feb 1, 2026 01:50 PM

കേരളത്തിൽ വിരുന്നെത്തി ബ്ലാക്ക് ഫേസ്ഡ് ബണ്ടിംഗ്

കേരളത്തിൽ വിരുന്നെത്തി ബ്ലാക്ക് ഫേസ്ഡ്...

Read More >>
Top Stories










News Roundup