(https://truevisionnews.com/)ബ്ലാക്ക് ഫേസ്ഡ് ബണ്ടിംഗ് എന്ന ദേശാടനപക്ഷിയെ കേരളത്തിൽ ആദ്യമായി കണ്ടെത്തി. കേരള ബർഡേഴ്സ് ക്ലബ് അംഗങ്ങളായ ഫായിസ്. ടി, രത്തീഷ് പാലത്ത് എന്നിവരാണ് കോഴിക്കോട് ജില്ലയിലെ ചേളന്നൂരിലെ മുതുവാട്ടുതാഴം വയലിൽ ഇതിനെ കണ്ടെത്തിയത്.
പ്രധാനമായും വടക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ മംഗോളിയ, റഷ്യ, കൊറിയ,ജപ്പാൻ,വടക്കൻ ചൈന തുടങ്ങിയ സ്ഥലങ്ങളിൽ പ്രജനനം നടത്തുന്ന ഇവ ശൈത്യകാലത്ത് മ്യാൻമർ,തെക്കൻ ചൈന,നോർത്തീസ്റ്റ് ഇന്ത്യ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കാണ് ദേശാടനം നടത്താറുള്ളത്.
പ്രധാനമായും പുല്ലുകളിലെ വിത്തുകളും നിലത്തുവീണുകിടക്കുന്ന ധാന്യങ്ങളും ചെറിയ കീടങ്ങളെയുമൊക്കെയാണ് ഇവ ആഹാരമാക്കുന്നത് .ഇന്ത്യയിൽ ഹിമാലയൻ താഴ് വരകളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇവയെ കാണാറുണ്ടെങ്കിലും തെക്കേ ഇന്ത്യയിൽ ഇവയെ റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷിനിരീക്ഷണ വെബ്സൈറ്റ് ആയ ഇ-ബേർഡ് പ്രകാരം സൗത്ത് ഇന്ത്യയിലെതന്നെ ആദ്യത്തെ റിപ്പോർട്ട് ആണ് ഇത് .
Black-faced bunting arrives in Kerala
































