'ഇന്നലെ മൊഴിയെടുത്തിട്ടില്ല, അന്വേഷണത്തിന്റെ ഭാഗമായി സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല'; ആരോപണം ശക്തമാകവെ വിശദീകരണവുമായി ആദായ നികുതി വകുപ്പ്

'ഇന്നലെ മൊഴിയെടുത്തിട്ടില്ല, അന്വേഷണത്തിന്റെ ഭാഗമായി സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല'; ആരോപണം ശക്തമാകവെ വിശദീകരണവുമായി ആദായ നികുതി വകുപ്പ്
Jan 31, 2026 12:50 PM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) അന്വേഷണത്തിന്റെ ഭാഗമായി സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. ബെംഗളൂരുവില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തില്‍ ആരോപണം ശക്തമാകവെ വിശദീകരണവുമായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍.

റെയ്ഡും നടപടികളും നിയമപരമാണെന്നും അന്വേഷണത്തിന്റെ ഭാഗമായി സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വ്യാഴാഴ്ച സാക്ഷികളുടെ സാന്നിധ്യത്തിനായിരുന്നു മൊഴിയെടുപ്പ് എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൊഴിയെടുപ്പിന് ശേഷം സൗഹാര്‍ദ്ദപരമായാണ് പിരിഞ്ഞത്. ഇന്നലെ മൊഴിയെടുത്തിട്ടില്ല. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് റോയി ജീവനൊടുക്കിയതെന്ന കുടുംബത്തിന്റെ ആരോപണം തള്ളുന്നതാണ് ഇന്‍കം ടാക്‌സ് വകുപ്പിന്റെ വിശദീകരണം. റോയിയുടെ മരണത്തില്‍ ആദായനികുതി വകുപ്പ് ഉടന്‍ ഔദ്യോഗിക വിശദീകരണക്കുറിപ്പ് ഇറക്കും.

അഞ്ച് പേജുള്ള പരാതിയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ടി ജെ ജോസഫ് നല്‍കിയത്. റോയ് ഓഫീസില്‍ എത്തിയത് തനിക്കൊപ്പമാണെന്ന് ടി ജെ ജോസഫ് പ്രതികരിച്ചു.

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തതിന് പിന്നാലെ സ്വന്തം മുറിയിലേക്ക് പോവുകയായിരുന്നു റോയി. വാതില്‍ കുറ്റിയിട്ടതിന് ശേഷമാണ് സ്വയം വെടിയുതിര്‍ത്തത്. ആരെയും അകത്തേക്ക് കയറ്റി വിടരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും ജോസഫ് പറഞ്ഞിരുന്നു.

ആദായനികുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സി ജെ റോയിയുടെ സന്തത സഹചാരി അബില്‍ ദേവ് പറഞ്ഞിരുന്നു. ഈ മാസം ആദ്യം മുതലാണ് ഐ ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയത്. പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ് എന്നാണ് അറിഞ്ഞത്. വലിയ സമ്മര്‍ദ്ദമില്ലാതെ ആത്മഹത്യ ചെയ്യില്ലെന്നുമാണ് അബില്‍ ദേവ് പറഞ്ഞത്.










Death of Confident Group owner CJ Roy, Income Tax Department issues explanation as allegations grow

Next TV

Related Stories
സി ജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി; റോയ്ക്ക് കടമോ ബാധ്യതയോ ഭീഷണിയോ ഒന്നുമില്ലെന്ന് സഹോദരൻ

Jan 31, 2026 10:45 AM

സി ജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി; റോയ്ക്ക് കടമോ ബാധ്യതയോ ഭീഷണിയോ ഒന്നുമില്ലെന്ന് സഹോദരൻ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി....

Read More >>
രാഹുലിനെതിരെ പരാതി നല്‍കിയതിന് അധിക്ഷേപം; ദീപ ജോസഫിനെതിരെ തടസ ഹർജി നല്‍കി അതിജീവിത സുപ്രീം കോടതിയിൽ

Jan 31, 2026 09:51 AM

രാഹുലിനെതിരെ പരാതി നല്‍കിയതിന് അധിക്ഷേപം; ദീപ ജോസഫിനെതിരെ തടസ ഹർജി നല്‍കി അതിജീവിത സുപ്രീം കോടതിയിൽ

രാഹുലിനെതിരെ പരാതി നല്‍കിയതിന് അധിക്ഷേപം, ദീപ ജോസഫിനെതിരെ തടസ ഹർജി നല്‍കി അതിജീവിത, സുപ്രീം...

Read More >>
'അയ്യപ്പന്റെ കടുത്ത ഭക്തൻ, ശബരിമല സ്വർണക്കൊള്ളയിൽ പങ്കില്ല'; ജാമ്യത്തിനായി ഗോവർധൻ സുപ്രീം കോടതിയിൽ

Jan 31, 2026 09:33 AM

'അയ്യപ്പന്റെ കടുത്ത ഭക്തൻ, ശബരിമല സ്വർണക്കൊള്ളയിൽ പങ്കില്ല'; ജാമ്യത്തിനായി ഗോവർധൻ സുപ്രീം കോടതിയിൽ

ശബരിമല സ്വർണക്കൊള്ളയിൽ പങ്കില്ല, ജാമ്യത്തിനായി ഗോവർധൻ സുപ്രീം...

Read More >>
Top Stories










News Roundup