(https://truevisionnews.com/) വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത് . കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത്. അഞ്ചാംവാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറിയെന്ന് ഡോക്ടേഴ്‌സ്. മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംസ്‌കാരം നാളെ ബെംഗളൂരുവില്‍ നടക്കും.
മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് പൊലീസില്‍ പരാതി നല്‍കി. കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ റോയ് സി ജെയുടെ സഹോദരന്‍ ബാബു സി ജെ രംഗത്തെത്തി. മരണകാരണം ആത്മഹത്യ തന്നെ എന്ന് സ്ഥിരീകരിക്കാന്‍ ബാലസ്റ്റിക് ഫോറന്‍സിക് പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.
അതേസമയം 'റോയ്ക്ക് കടമോ ബാധ്യതയോ ഭീഷണിയോ ഒന്നുമില്ല. ആദായനികുതി ഉദ്യോഗസ്ഥരുടെ സമ്മര്‍ദം കുടുംബത്തിന് അറിയാമായിരുന്നു. മറ്റെവിടെ നിന്നും റോയ്ക്ക് ഭീഷണിയുണ്ടായിരുന്നില്ല.
ഇന്ന് രാവിലെ കാണണമെന്ന് എന്നോട് റോയ് പറഞ്ഞിരുന്നു. മൂന്നുദിവസമായി ആദായനികുതി ഉദ്യോഗസ്ഥര്‍ ഓഫീസിലുണ്ടായിരുന്നു' എന്നാണ് സി ജെ ബാബു ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്.
ഐടി ഉദ്യോഗസ്ഥർക്ക് മുന്നിൽ നിന്ന് അമ്മയെ ഫോൺ ചെയ്യാൻ എന്ന് പറഞ്ഞാണ് സി ജെ റോയ് മടങ്ങിയതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. അതുകൊണ്ടുതന്നെ മരണത്തിനു മുമ്പ് അമ്മയുമായി സംസാരിച്ചിരുന്നോ എന്നും പൊലീസ് പരിശോധിക്കുകയാണ്. സ്വയം വെടിയുതിർത്തത് സൈലൻസർ പിടിപ്പിച്ച തോക്കിൽ നിന്നുമാണ്. വെടിയൊച്ച പുറത്ത് കേട്ടില്ലെന്നാണ് ജീവനക്കാരുടെ മൊഴി.
CJRoy's postmortem report released

































