പുകവലിക്കാർക്ക് ഇരുട്ടടി! നാളെ മുതൽ സിഗരറ്റിന് തീപിടിച്ച വില; നീളം അനുസരിച്ച് വില മുകളിലേക്ക്

പുകവലിക്കാർക്ക് ഇരുട്ടടി! നാളെ മുതൽ സിഗരറ്റിന് തീപിടിച്ച വില; നീളം അനുസരിച്ച് വില മുകളിലേക്ക്
Jan 31, 2026 08:36 AM | By Susmitha Surendran

മുംബൈ: (https://truevisionnews.com/) പുകവലിക്കാർക്ക് ഇനി നെഞ്ചിടിപ്പിന്റെ കാലം.  രാജ്യത്തെ പുകയില ഉൽപ്പന്നങ്ങളുടെ നികുതി ഘടനയിൽ വരുത്തിയ മാറ്റങ്ങളെത്തുടർന്ന് നാളെ മുതൽ സിഗരറ്റ് വിലയിൽ വൻ വർദ്ധനവ് പ്രാബല്യത്തിൽ വരും.

 ചരക്കുസേവന നികുതി, എക്‌സൈസ് തീരുവ പരിഷ്‌കരണം എന്നിവ വരുന്നതോടെ നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൂടും. നീളം അനുസരിച്ച് സിഗരറ്റിന് 15 മുതല്‍ 30 ശതമാനം വരെ വില വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നത് 69mm, 74mm എന്നീ വലിപ്പത്തിലുള്ള സിഗരറ്റുകളാണ്. ഇവയ്ക്ക് 15 ശതമാനം വില വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ബ്രാന്‍ഡഡ്, കിങ് സൈസ് സിഗരറ്റുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന നികുതി സ്ലാബ് ബാധകമാവും.

ഓരോ ആയിരം സിഗരറ്റുകള്‍ക്കും 2,050ല്‍ തുടങ്ങി 8,500 രൂപ വരെയാണ് എക്സൈസ് ഡ്യൂട്ടി നിശ്ചയിച്ചിട്ടുള്ളത്. 65mm വരെയുള്ള ഒരു സിഗരറ്റിന് 2 രൂപ 10 പൈസ വര്‍ധിക്കും. 65mm-70mm 3.60 മുതല്‍ നാല് രൂപ വരെ അധിക നികുതി ചുമത്തപ്പെടും. 70mm- 75mm വരെ ഓരോ സിഗരറ്റിനും 5.40 രൂപയിലധികമാണ് നികുതി.

ഉപയോഗം കുറയ്ക്കാനാണ് സിഗരറ്റിന് ഉയര്‍ന്ന നികുതി നിരക്ക് ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്യുന്നത്. ഇന്ത്യയില്‍ ഇതുവരെ 28 ശതമാനമായിരുന്നു ജിഎസ്ടി.

കൂടാതെ ജിഎസ്ടി നഷ്ടപരിഹാര സെസ്, ദേശീയ ദുരന്ത നിവാരണ സെസ്, എക്‌സൈസ് തീരുവ എന്നിവയും ചുമത്തിയിരുന്നു. ഇതില്‍ നഷ്ടപരിഹാര സെസ് ഒഴിവാക്കും. പകരമായി ജിഎസ്ടി 40 ശതമാനമാക്കും. എക്‌സൈസ് തീരുവയിലും വലിയ വര്‍ധനവുണ്ടാകും.

Cigarette prices to skyrocket from tomorrow

Next TV

Related Stories
സി ജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി; റോയ്ക്ക് കടമോ ബാധ്യതയോ ഭീഷണിയോ ഒന്നുമില്ലെന്ന് സഹോദരൻ

Jan 31, 2026 10:45 AM

സി ജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി; റോയ്ക്ക് കടമോ ബാധ്യതയോ ഭീഷണിയോ ഒന്നുമില്ലെന്ന് സഹോദരൻ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി....

Read More >>
രാഹുലിനെതിരെ പരാതി നല്‍കിയതിന് അധിക്ഷേപം; ദീപ ജോസഫിനെതിരെ തടസ ഹർജി നല്‍കി അതിജീവിത സുപ്രീം കോടതിയിൽ

Jan 31, 2026 09:51 AM

രാഹുലിനെതിരെ പരാതി നല്‍കിയതിന് അധിക്ഷേപം; ദീപ ജോസഫിനെതിരെ തടസ ഹർജി നല്‍കി അതിജീവിത സുപ്രീം കോടതിയിൽ

രാഹുലിനെതിരെ പരാതി നല്‍കിയതിന് അധിക്ഷേപം, ദീപ ജോസഫിനെതിരെ തടസ ഹർജി നല്‍കി അതിജീവിത, സുപ്രീം...

Read More >>
'അയ്യപ്പന്റെ കടുത്ത ഭക്തൻ, ശബരിമല സ്വർണക്കൊള്ളയിൽ പങ്കില്ല'; ജാമ്യത്തിനായി ഗോവർധൻ സുപ്രീം കോടതിയിൽ

Jan 31, 2026 09:33 AM

'അയ്യപ്പന്റെ കടുത്ത ഭക്തൻ, ശബരിമല സ്വർണക്കൊള്ളയിൽ പങ്കില്ല'; ജാമ്യത്തിനായി ഗോവർധൻ സുപ്രീം കോടതിയിൽ

ശബരിമല സ്വർണക്കൊള്ളയിൽ പങ്കില്ല, ജാമ്യത്തിനായി ഗോവർധൻ സുപ്രീം...

Read More >>
സി ജെ റോയിയുടെ മരണം; അന്വേഷണം സിഐഡിക്ക് കൈമാറി കർണാടക സർക്കാർ

Jan 31, 2026 08:31 AM

സി ജെ റോയിയുടെ മരണം; അന്വേഷണം സിഐഡിക്ക് കൈമാറി കർണാടക സർക്കാർ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യ , അന്വേഷണം സിഐഡിക്ക് കൈമാറി കർണാടക...

Read More >>
സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് ബെംഗളൂരുവിൽ; ഉച്ചയ്ക്ക് ഒരുമണിവരെ പൊതുദര്‍ശനം

Jan 31, 2026 07:07 AM

സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് ബെംഗളൂരുവിൽ; ഉച്ചയ്ക്ക് ഒരുമണിവരെ പൊതുദര്‍ശനം

സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് ബെംഗളൂരുവിൽ; ഉച്ചയ്ക്ക് ഒരുമണിവരെ...

Read More >>
 വർഗീയ വിദ്വേഷം വളർത്തുന്ന പോസ്റ്റുകൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു; രണ്ടുപേർ അറസ്റ്റിൽ

Jan 30, 2026 11:16 PM

വർഗീയ വിദ്വേഷം വളർത്തുന്ന പോസ്റ്റുകൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു; രണ്ടുപേർ അറസ്റ്റിൽ

വർഗീയ വിദ്വേഷം വളർത്തുന്ന പോസ്റ്റുകൾ, സമൂഹ മാധ്യമത്തിൽ പങ്കുവെച്ച രണ്ടുപേരെ...

Read More >>
Top Stories

News Roundup